കൊറോണ രോഗനിയന്ത്രണം : സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ഫിസിഷ്യന്‍മാര്‍, മെഡിക്കല്‍ സൂപ്രണ്ടുമാര്‍, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ വിഭാഗത്തിലെ നേഴ്സുമാര്‍ എന്നിവര്‍ക്ക് ജില്ലാ മെഡിക്കന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലന പരിപാടിയില്‍ എ.ഡി.എം അലക്സ് പി.തോമസ് അധ്യക്ഷ്യത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ, ജില്ലാ പ്രോഗാം മാനേജര്‍ ഡോ. സുഷന്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സി.എസ് നന്ദിനി, ഐ.എം.എ പ്രതിനിധി ഡോ. തോമസ് മാത്യു എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.

വൈറസിന്റെ വ്യാപനരീതി, രോഗലക്ഷണങ്ങള്‍, ആശുപത്രികളില്‍ സ്വീകരിക്കേണ്ട പ്രതിരോധ ചികിത്സാ മാര്‍ഗങ്ങള്‍, റിപ്പോര്‍ട്ട് ചെയ്യേണ്ട രീതി തുടങ്ങിയവയെക്കുറിച്ച് വിശദീകരിക്കുകയും അംഗങ്ങള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു. 65 അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രൈവറ്റ് മെഡിക്കല്‍ കോളജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കുമെന്ന് പരിശീലനത്തില്‍ പ്രതിനിധികള്‍ അറിയിച്ചു. എല്ലാ വിഭാഗം ആരോഗ്യ ജീവനക്കാര്‍ക്കും കൊറോണ വൈറസ് രോഗബാധയെക്കുറിച്ചും തുടര്‍ന്ന് പ്രതിരോധ നടപടികളെക്കുറിച്ചും പരിശീലനം നല്‍കാനും പരിപാടിയില്‍ തീരുമാനിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...