കോളേജ് അധ്യാപികയെ പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ഇരുപത്തി അഞ്ചുകാരിയായ കോളേജ് അധ്യാപികയെ പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. മഹാരാഷ്ട്രയിലെ വിദര്‍ഭ ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം. ​അന്‍കിത എന്ന അധ്യാപികയ്ക്ക് നേരെയാണ് വധശ്രമം നടന്നത്. അന്‍കിതയുടെ പിന്നാലെ ബൈക്കില്‍ എത്തിയ വികേഷ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നാല്പത് ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ഇരുചക്രവാഹനത്തിൽ കരുതിയിരുന്ന പെട്രോൾ‌ ഇയാൾ അന്‍കിതയ്ക്ക് നേരെ ഒഴിക്കുകയും ഓടി രക്ഷപ്പെടുന്നതിനിടയിൽ തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് ഇൻസ്പെക്ടർ സത്യവീർ ബന്ദിവാർ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ വികേഷ് നഗ്രല എന്നയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. പ്രദേശത്ത് ഉണ്ടായിരുന്നവരും പോലീസും ചേര്‍ന്നാണ് തീ അണച്ചത്. തുടര്‍ന്ന് അന്‍കിതയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആദ്യം അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പിന്നാലെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയിലേക്കും മാറ്റി. അന്‍കിതയുടെ നില ഗുരുതരമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കെഎസ്ആർടിസി വിശദീകരണം ; ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര അവസാനിപ്പിച്ചു എന്നത് തെറ്റായ പ്രചരണം

0
തിരുവനന്തപുരം: കെഎസ്ആർടിസി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കിവരുന്ന സൗജന്യ യാത്രാ പദ്ധതി നിർത്തലാക്കിയെന്ന...

ആലപ്പുഴയിൽ ബിരുദ വിദ്യാർത്ഥിയെ പോലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി

0
ആലപ്പുഴ: ആലപ്പുഴ വീയപുരത്ത് കഞ്ചാവ് കടത്തുന്നെന്ന സംശയത്തിന്‍റെ പേരില്‍ ബിരുദ വിദ്യാര്‍ഥിയെ...

പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ

0
പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനാണെന്ന് തെറ്റദ്ധരിച്ച് യുവാവിനെ പേനാക്കത്തികൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമിച്ച...

താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ യുവാവിനെ പൂട്ടിയിട്ടു

0
കോഴിക്കോട്: താമരശ്ശേരിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മുറിയിൽ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാർ...