Saturday, July 5, 2025 5:11 am

കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 26

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട  കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (26) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ മൂന്നു പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ജില്ലയില്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ മൂന്നു പേര്‍ രോഗബാധിതരാണ്.

ഇന്ന്  പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗബാധ പൂര്‍ണമായും ഭേദമായ 14 പേര്‍ ഉള്‍പ്പെടെ ആകെ 162 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ 13 പ്രൈമറി കോണ്‍ടാക്ടുകളും, 31 സെക്കന്‍ഡറി കോണ്‍ടാക്ടുകളും, നിരീക്ഷണത്തില്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 344 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് തിരിച്ചെത്തിയ മൂന്നു പേരും ഇതില്‍ ഉള്‍പ്പെടുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 17 പേരെ നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 388 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 150 സ്‌പെഷല്‍ സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 179 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 3407 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 3025 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 209 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 144 ടീമുകള്‍ ഇന്ന്  ആകെ 6790 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയ ഒരാളെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലോഷനില്‍ പ്രവേശിപ്പിച്ചു. ആകെ 6682 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 25 കോളുകളും ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 69 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 16 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 10 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, മൂന്നു കോളുകള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും മൂന്നു കോളുകള്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. ഐവിആര്‍ കോള്‍ സെന്ററില്‍ ഇതുവരെ 201 മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കോളുകളും, 191 നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കോളുകളും ലഭിച്ചിട്ടുണ്ട്.

ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  460 കോളുകള്‍ നടത്തുകയും 26 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം ഫോണ്‍ മുഖേന ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് നല്‍കി വരുന്നു. ഇതിന്റെ ഭാഗമായി ഇന്ന്  209 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

ഇന്ന്  രണ്ട് ഗവണ്‍മെന്റ് ആശുപത്രികളില്‍ പരിശീലന പരിപാടികള്‍ നടന്നു. 20 ഡോക്ടര്‍മാരും, 23 നഴ്‌സുമാരും, 17 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 60 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. ഇതുവരെ 492 ഡോക്ടര്‍മാര്‍ക്കും, 1123 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 3045 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പി.പി.ഇ. പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ 226 ഡോക്ടര്‍മാര്‍ക്കും, 336 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐ.സി.യു./വെന്റിലേറ്റര്‍ പരിശീലനവും നല്‍കിയിട്ടുണ്ട്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന് (26)നോണ്‍ മെഡിക്കല്‍ ആവശ്യവുമായി ബന്ധപ്പെട്ട് നാലു കോളുകള്‍ ലഭിച്ചു. ഇവ വഴി വിവരം ലഭിച്ചത് അനുസരിച്ച് ഒരാള്‍ക്ക് ബന്ധപ്പെട്ട ആരോഗ്യസ്ഥാപനത്തില്‍ നിന്ന് ചികിത്സ നല്‍കി.

ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 162 വീടുകള്‍ സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ

0
ചെന്നൈ : തമിഴ്നാട്‌ നീലഗിരിയിൽ വിദ്യാർത്ഥിനികൾക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ സർക്കാർ...

കാട്ടു പന്നികളെ കൊന്ന് മാംസം വിറ്റ രണ്ട് യുവാക്കൾ പിടിയിൽ

0
തൃശൂർ : സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് കാട്ടു പന്നികളെ കൊല്ലുകയും തുടർന്ന്...

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...