ഏഴുപേര്‍ കൂടി യുഎഇയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു ; പുതുതായി 532 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഏഴുപേര്‍ കൂടി യുഎഇയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. പുതുതായി 532 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 71ഉം ആകെ രോഗ ബാധിതരുടെ എണ്ണം 9813 ആയെന്നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. 127 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗം ഭേദമായവരുടെ എണ്ണം 1887ലെത്തി. ഇതുവരെ 10 ലക്ഷത്തിലേറെ പേര്‍ക്ക് പരിശോധന നടത്തിയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഒരു മലയാളി കൂടി ഗള്‍ഫില്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. ദുബായില്‍ ഹോട്ടല്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്ന കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കല്‍ അബ്ദു റഹ്മാന്‍ ആണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: റാബിയ. മക്കള്‍: റഹൂഫ്, റംഷാദ്, റസ്‌ലിയ, റിസ്‌വാന. മരുമക്കള്‍: അനീസ്, ഷുഹൈല്‍, ഫാത്തിമ, അര്‍ഫാന.

ഇതുവരെ വിദേശ രാജ്യങ്ങളില്‍ 6300 ഇന്ത്യക്കാര്‍ക്കാണ് കോവിഡ് ബാധിച്ചത്,ഇതില്‍ ഗള്‍ഫില്‍ മാത്രം 2000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗള്‍ഫ് മേഖലയില്‍ കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 42,856 ആയി ഉയര്‍ന്നു. 254 പേരാണ് ഇതുവരെ മരിച്ചത്. സൗദിയില്‍ നിയന്ത്രണങ്ങള്‍ക്ക് ഭാഗിക ഇളവനുവദിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...