Tuesday, April 22, 2025 2:04 pm

കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 27

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് :  ജില്ലയില്‍ ഇന്ന് (27) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ അഞ്ചു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. ജില്ലയില്‍ ഒന്‍പതു പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇവരില്‍ മൂന്നു പേര്‍ രോഗബാധിതരാണ്. ഇന്ന് പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ആശുപത്രി ഐസൊലേഷനില്‍ നിന്നും ഇന്ന്  മൂന്നു പേരെ ഡിസ്ചാര്‍ജ് ചെയ്തു. രോഗബാധ പൂര്‍ണമായും ഭേദമായ 14 പേര്‍ ഉള്‍പ്പെടെ ആകെ 165 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

വീടുകളില്‍ 13 പ്രൈമറി കോണ്‍ടാക്ടുകളും 31 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 344 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് തിരിച്ചെത്തിയ മൂന്നു പേരും ഇതില്‍ ഉള്‍പ്പെടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ മൂന്നു പേരെ നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 388 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന് 139 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 3546 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 3054 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 319 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 144 ടീമുകള്‍ ഇന്ന് ആകെ 6353 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ ജില്ലയിലൂടെ കടന്നുപോയ രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും  ഒരാള്‍ക്ക് ഐസൊലേഷന്‍ അഡൈ്വസ് ചെയ്യുകയും ചെയ്തു. ആകെ 6144 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 34 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 93 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന് 17 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 10 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, രണ്ടു കോളുകള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും അഞ്ചു കോളുകള്‍ (മെഡിക്കല്‍ – ഒന്ന്, നോണ്‍-മെഡിക്കല്‍ – നാല്) മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു.

ഐവിആര്‍ കോള്‍ സെന്ററില്‍ ഇതുവരെ 202 മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കോളുകളും, 195 നോണ്‍ മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കോളുകളും ലഭിച്ചിട്ടുണ്ട്. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  321 കോളുകള്‍ നടത്തുകയും, 14 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു. സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം ഫോണ്‍ മുഖേന ജില്ലയിലെ ഗര്‍ഭിണികള്‍ക്ക് സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് നല്‍കി വരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 136 പേര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.

ഇന്ന് എട്ട് ഗവണ്‍മെന്റ് ആശുപത്രികളില്‍ പരിശീലന പരിപാടികള്‍ നടന്നു. ഏഴ് ഡോക്ടര്‍മാരും, എട്ട് നഴ്‌സുമാരും, 43 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 58 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. 16 ഡോക്ടര്‍മാരും, 19 നഴ്‌സുമാരും, ഉള്‍പ്പെടെ ആകെ 35 പേര്‍ക്ക് വെന്റിലേറ്റര്‍ പരിശീലനം നല്‍കി. ഇതുവരെ 499 ഡോക്ടര്‍മാര്‍ക്കും, 1131 സ്റ്റാഫ് നഴ്‌സുമാര്‍ക്കും, 3088 മറ്റ് ജീവനക്കാര്‍ക്കും കോവിഡ് അവയര്‍നസ്, പിപിഇ പരിശീലനം നല്‍കിയിട്ടുണ്ട്. കൂടാതെ 242 ഡോക്ടര്‍മാര്‍ക്കും, 336 സ്റ്റാഫ് നഴ്‌സുമാര്‍ക്കും ഐസിയു/വെന്റിലേറ്റര്‍ പരിശീലനവും നല്‍കിയിട്ടുണ്ട്.

അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന്(27) നോണ്‍ മെഡിക്കല്‍ ആവശ്യവുമായി ബന്ധപ്പെട്ട് മൂന്നു കോളുകള്‍ ലഭിച്ചു (മെഡിക്കല്‍ ഒന്ന്, നോണ്‍മെഡിക്കല്‍ – രണ്ട്). ഇവ വഴി വിവരം ലഭിച്ചത് അനുസരിച്ച് ഒരാള്‍ക്ക് ബന്ധപ്പെട്ട ആരോഗ്യസ്ഥാപനത്തില്‍ നിന്ന് ചികിത്സ നല്‍കി. 355 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. സ്‌ക്രീനിംഗ് വഴി രോഗലക്ഷണമുളള ആരെയും ഇന്ന് കണ്ടെത്തിയിട്ടില്ല.

ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 49 വീടുകള്‍ സന്ദര്‍ശിച്ചു. പത്തനംതിട്ട ജില്ലയില്‍ കോവിഡ്-19 ചികിത്സയ്ക്കായി സജ്ജീകരിക്കുന്ന ഒന്നാംനിര കോവിഡ്-19 ചികിത്സാ കേന്ദ്രങ്ങളുടെ തയാറെടുപ്പുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വിലയിരുത്തി. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്ത ഇടപെടലിലൂടെയാണ് ഒന്നാം നിര കോവിഡ്-19 ചികിത്‌സാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നത്. ആറു താലൂക്കുകളിലായി ഏഴ് സെന്ററുകള്‍ ആണ് സജ്ജീകരിക്കുന്നത്. ജിയോ ഹോസ്പിറ്റല്‍ പത്തനംതിട്ട, ടി.വി.എം.ഹോസ്പിറ്റല്‍ കോന്നി, ചരല്‍കുന്ന് ക്യാമ്പ് സെന്റര്‍, സെഹിയോന്‍ റിട്രീറ്റ് സെന്റര്‍ കുന്നന്താനം, മേനാംതോട്ടം ഹോസ്പിറ്റല്‍ റാന്നി, അര്‍ച്ചന ഹോസ്പിറ്റല്‍ പന്തളം, കൊട്ടക്കാട്ട് ഹോസ്പിറ്റല്‍ ഇരവിപേരൂര്‍ എന്നിവിടങ്ങളിലാണ് ഒന്നാംനിര ചികിത്സാ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുക.

ജില്ലയില്‍ ഗര്‍ഭിണികളുടെ ആരോഗ്യ സംരക്ഷണത്തിന് പിഎച്ച്‌സി/സിഎച്ച്‌സികള്‍ കേന്ദ്രീകരിച്ച് ഗൈനക്കോളജിസ്റ്റുമാര്‍ ഗര്‍ഭിണികളെ പരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്ന് 220 പേര്‍ക്ക് സേവനം ലഭ്യമാക്കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാർലമെന്റിന് മുകളിൽ ആരുമില്ല ; വീണ്ടും സുപ്രീംകോടതിയെ വിമർശിച്ച് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ വീണ്ടും വിമർശനം ആവർത്തിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഭരണഘടനപ്രകാരം...

വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്കിങ്ങിനെച്ചൊല്ലി തര്‍ക്കത്തെ തുടര്‍ന്ന് വെടിവെപ്പ് ; രണ്ടു പേര്‍ മരിച്ചു

0
ഭോജ്പൂര്‍ : വിവാഹ ചടങ്ങിനിടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്...

കുടുംബവുമായി സംസാരിക്കണമെന്ന് മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ

0
മുംബൈ: കുടുംബവുമായി സംസാരിക്കണമെന്ന് മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂർ റാണ....

കോട്ടയം തിരുവാതുക്കൽ കൊല്ലപ്പെട്ട ദമ്പതിമാരുടെ മകന്റെ മരണത്തിലും ദുരൂഹത

0
കോട്ടയം : നാടിനെ നടുക്കിയ കോട്ടയം തിരുവാതുക്കൽ ദമ്പതിമാരുടെ കൊലപാതകത്തിൽ ദുരൂഹത...