മീനച്ചിലാറ്റിന്‍ മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

മൂന്നാനി: മീനച്ചിലാറ്റിന്‍ മരുമകനൊപ്പം കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. മനയാനി തോമസ് ജോസഫ്‌(56) ആണ് മരിച്ചത് . തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.30 ഓടെ മൂന്നാനി തോട്ടത്തില്‍ കടവിലായിരുന്നു സംഭവം. മരുമകന്‍ ജോജിയോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു തോമസ് . ജോജി കുളി കഴിഞ്ഞ് കയറിയപ്പോഴാണ് തോമസിനെ കാണാതായത് ശ്രദ്ധയില്‍പെട്ടത് .

ഉടന്‍ തന്നെ നാട്ടുകാരെയും പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു . ഒരു മണിക്കൂര്‍ തെരച്ചിലിനൊടുവിലാണ് തോമസിനെ കണ്ടെത്തിയത്. ഉടന്‍തന്നെ പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മരംവെട്ട് തൊഴിലാളിയായിരുന്നു തോമസ് . ഭാര്യ: ചെത്തിമറ്റം കഴിഞ്ഞാലില്‍ മോളി. മക്കള്‍: റ്റെസി, റ്റിന്‍സി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം പി പ്രസാദ്‌

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സിപിഐക്ക് അർഹതപ്പെട്ടതെന്ന് സിപിഐ സെക്രട്ടറിയേറ്റ് അംഗം...

കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി ടി സിദ്ദിഖ്

0
തിരുവനന്തപുരം: കതിർ ആപ്പിലൂടെ പണം ലഭിച്ചില്ലെന്ന കർഷകരുടെ പരാതിയിൽ പ്രതികരണവുമായി കൃഷിമന്ത്രി...

വൈദ്യുതിനിരക്ക് പരിഷ്കരണം : നിയന്ത്രണച്ചട്ടത്തിന്റെ കരട് വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം : അടുത്ത 5 വർഷത്തേക്കുള്ള വൈദ്യുതിനിരക്കു പരിഷ്കരണം സംബന്ധിച്ച മാർഗനിർദേശങ്ങളടങ്ങിയ...

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ....