Monday, April 14, 2025 6:42 pm

കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – ഏപ്രില്‍ 18

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (18) പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളെ ആരെയും കണ്ടെത്തിയിട്ടില്ല.

ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ എട്ടു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ അഞ്ചു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ നിലവില്‍ ആരും ഐസൊലേഷനില്‍ ഇല്ല. രോഗബാധിതരായ ആറു പേര്‍ ഉള്‍പ്പെടെ ആകെ 14 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന്  പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം നാലു പേരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. രോഗബാധ പൂര്‍ണമായും ഭേദമായ 11 പേര്‍ ഉള്‍പ്പെടെ ആകെ 150 പേരെ ഇതുവരെ ആശുപത്രി ഐസൊലേഷനില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്.

വീടുകളില്‍ 102 പ്രൈമറി കോണ്‍ടാക്ടുകളും, 118 സെക്കന്‍ഡറി കോണ്‍ടാക്ടുകളും, നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 223 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 2395 പേരും, ഡല്‍ഹി നിസാമുദ്ദീന്‍ മത സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ 20 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ 123 പേരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചെത്തിയ 1056 പേരെയും സെക്കന്‍ഡറി കോണ്‍ടാക്ട് ലിസ്റ്റിലുളള 13 പേരെയും നിരീക്ഷണ കാലം പൂര്‍ത്തിയായതിനാല്‍ ക്വാറന്റൈനില്‍ നിന്ന് വിടുതല്‍ ചെയ്തു. ആകെ 2858 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇതു കൂടാതെ മറ്റ് ജില്ലകളില്‍ നിന്നുളള 2166 യാത്രികരും നിരീക്ഷണത്തിലാണ്.

ജില്ലയില്‍ നിന്ന് ഇന്ന്  അയച്ച 67 സാമ്പിളുകള്‍ ഉള്‍പ്പെടെ ഇതുവരെ ആകെ 3012 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇന്ന്  117 സാമ്പിളുകളുടെ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.  ഇന്നു വരെ അയച്ച സാമ്പിളുകളില്‍ 17 എണ്ണം പൊസിറ്റീവായും 2667 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 187 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 14 സ്ഥലങ്ങളിലായി 141 ടീമുകള്‍ ഇന്ന്  ആകെ 5776 യാത്രികരെ സ്‌ക്രീന്‍ ചെയ്തതില്‍ രോഗലക്ഷണങ്ങള്‍ ഉളള ആരെയും കണ്ടെത്തിയിട്ടില്ല. ആകെ 5445 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 20 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 83 കോളുകളും ലഭിച്ചു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  826 കോളുകള്‍ നടത്തുകയും, ഏഴു പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന്  ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 2401 വീടുകള്‍ സന്ദര്‍ശിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന്  40 കോളുകള്‍ ലഭിച്ചു (ഫോണ്‍ നമ്പര്‍ 9205284484). ഇവയില്‍ 20 കോളുകള്‍ കണ്‍ട്രോള്‍ റൂമുമായും, ഒരു കോള്‍ സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീമുമായും, 19 കോളുകള്‍ മെഡിക്കല്‍/ നോണ്‍മെഡിക്കല്‍ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു. കൂടാതെ കോള്‍ സെന്ററില്‍ നിന്ന് ക്വാറന്റൈനില്‍ ഉളളവരുമായി ബന്ധപ്പെടുന്നതിന് 63 കോളുകള്‍ നടത്തി.

ഒരു ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനത്തില്‍ നടത്തിയ പരിശീലന പരിപാടികളില്‍ നാല് ഡോക്ടര്‍ക്കും, 21 നഴ്‌സുമാര്‍ക്കും, 13 മറ്റ് ജീവനക്കാര്‍ക്കും ഉള്‍പ്പെടെ ആകെ 38 പേര്‍ക്ക് പരിശീലനം നല്‍കി. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്കായി ആരംഭിച്ച പ്രത്യേക ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ (ഫോണ്‍ നമ്പര്‍ – 9015978979) ഇന്ന്  15 കോളുകള്‍ ലഭിച്ചു.(ഹിന്ദി – ഏഴ്, ബംഗാളി – എട്ട്) ഈ കോളുകള്‍ മുഖേന വിവരം ലഭിച്ചത് അനുസരിച്ച് ഒരു അതിഥി സംസ്ഥാന തൊഴിലാളിക്ക് ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ നിന്നും ചികിത്സ നല്‍കി.
ക്വാറന്റൈനില്‍ ഉളളവരില്‍ നിന്നും ഇന്ന്  ലഭിച്ച രണ്ട് നോണ്‍ മെഡിക്കല്‍, 22 മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായുള്ള കോളുകള്‍ ഉള്‍പ്പെടെ ഇതുവരെ 160 മെഡിക്കല്‍, 179 നോണ്‍ മെഡിക്കല്‍ കോളുകള്‍ ലഭിച്ചു. 805 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. സ്‌ക്രീനിംഗ് വഴി കണ്ടെത്തിയ രോഗലക്ഷണമുളള ഒരാളെ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ എത്തിച്ച് ചികിത്സ നല്‍കി.

പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 19ന് വീടുകളില്‍ ഡ്രൈഡേ ആയി ആചരിക്കണം. ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയും കുടുംബവും കൊല്ലപ്പെട്ടു

0
ന്യൂയോർക്ക്: ന്യൂയോർക്കിലുണ്ടായ വിമാനാപകടത്തിൽ ഇന്ത്യൻ വംശജയായ ഡോക്ടറും കുടുംബവും കൊല്ലപ്പെട്ടു. ഇന്ത്യൻ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഒൻപത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
കൊച്ചി: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ  പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,...

ഭാര്യയെ തീ കൊളുത്തിക്കൊന്ന മുൻ സൈനികനെ 20 വർഷങ്ങൾക്ക് ശേഷം പിടികൂടി

0
മധ്യപ്രദേശ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ പരോൾ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത ; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...