പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം എങ്ങനെ പെരുമാറണമെന്ന് കാണിച്ചു തന്നു ; രാഹുല്‍ഗാന്ധിക്ക് ശിവസേനയുടെ പ്രശംസ

For full experience, Download our mobile application:
Get it on Google Play

മുംബൈ : കൊവിഡ് കാലത്ത് രാഹുല്‍ഗാന്ധിയെ പ്രശംസിച്ച് ശിവസേന. ഒരു പ്രതിസന്ധി ഘട്ടത്തില്‍ പ്രതിപക്ഷം എങ്ങനെ പെരുമാറണം എന്ന് രാഹുല്‍ കാണിച്ചു തന്നുവെന്ന് ശിവസേന പറഞ്ഞു. പ്രധാനമന്ത്രിയുമായി ആശയപരമായ വിയോജിപ്പുകളുണ്ടെങ്കിലും ഇത് അതിനുള്ള സമയമല്ല എന്ന് പറഞ്ഞുകൊണ്ട് കൊവിഡിനെ ഒറ്റക്കെട്ടായി നേരിടാന്‍ തുനിഞ്ഞിറങ്ങിയ രാഹുലിന്റെ നടപടിയെ ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിലൂടെയാണ്‌ ശിവസേന അഭിനന്ദിച്ചത്.

പൊതു താല്‍പര്യത്തിനു വേണ്ടി രാഹുല്‍ നിലകൊണ്ടുവെന്നും രാഷ്ട്രീയ പക്വത കാണിച്ചുവെന്നും രാഹുല്‍ സ്വീകരിച്ച നിലപാടിനെ ചൂണ്ടിക്കാണിച്ച്‌ മുഖപ്രസംഗം അഭിപ്രായപ്പെട്ടു. കൊവിഡ് പ്രാധാന്യത്തെക്കുറിച്ച്‌ തുടക്കം മുതല്‍ തന്നെ രാഹുല്‍ നിരന്തരം സര്‍ക്കാരിന് മാര്‍ഗ രേഖകള്‍ നല്‍കി. കേന്ദ്രസര്‍ക്കാരും ബിജെപിയും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചപ്പോള്‍ രാഹുല്‍ കൊവിഡിനെ തടയുന്നതിനെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നുവെന്നും ശിവസേന കുറിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി വൈകുന്നതില്‍ പരാതിക്കാര്‍ക്ക് കടുത്ത അതൃപ്തി

0
കൊച്ചി: ആലപ്പുഴയിലെ വിവാദ രക്ഷാപ്രവര്‍ത്തനത്തില്‍ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നടപടി...

ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
എറണാകുളം: നടൻ ടിനി ടോമിനെതിരായ അൻസിബയുടെ പരാതിയിൽ ടിനി ടോമിന് മുൻകൂർ...

ഗ്രഹാം സ്റ്റെയ്ൻസിന്റെയും മക്കളുടെയും കൊലപാതകം ; പ്രതി ദാരസിങ്ങിനെ വിട്ടയയ്ക്കാൻ ഒഡിഷ സർക്കാർ

0
ഭുവനേശ്വർ : ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ട് മക്കളേയും ജീവനോടെ...

ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു ; കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി സൂചന

0
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ കമ്പനിയായ ടാറ്റ കപ്പല്‍ നിര്‍മാണത്തിലേക്കും ചുവടുവെക്കുന്നു. ഇതിന്റെ...