കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച്‌ 29

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്(29)പുതിയ കേസുകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി ഒരു സെക്കന്‍ഡറി കോണ്‍ടാക്ടിനെ പുതുതായി കണ്ടെത്തി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 11 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറു പേരും, ജനറല്‍ ആശുപത്രി അടൂരില്‍ ഒരാളും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ആകെ 21 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന്  പുതിയതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം മൂന്നു പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 80 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ 415 പ്രൈമറി കോണ്‍ടാക്ടുകളും 180 സെക്കന്‍ഡറി കോണ്‍ടാക്ടുകളും നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 3933 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3216 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. വിദേശത്ത് നിന്നും തിരിച്ചെത്തിയ രണ്ടു പേരെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 128 പേരേയും നിരീക്ഷണത്തില്‍ നിന്നും വിടുതല്‍ ചെയ്തു. ആകെ 7744 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.

ഇന്ന്  ജില്ലയില്‍ നിന്നും 39 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 546 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. കഴിഞ്ഞ ബുളളറ്റിനുശേഷം 29 നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നു(29)വരെ അയച്ച സാമ്പിളുകളില്‍ 12 എണ്ണം പൊസിറ്റീവായും 337 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 117 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലയുടെ അതിരുകളില്‍ 147 ടീമുകള്‍ ഇന്ന് ആകെ 4709 യാത്രികരെ സ്‌ക്രീന്‍ ചെയ്തു. ഇവരില്‍ രോഗലക്ഷണങ്ങള്‍ ഉളള മൂന്നു പേരെ കണ്ടെത്തി. ഇവരെ പരിശോധിച്ച ശേഷം രണ്ടു പേരുടെ സാമ്പിള്‍ എടുക്കുകയും ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആകെ 4228 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 92 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 104 കോളുകളും ലഭിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 21 കോളുകള്‍ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 11 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനില്‍ കഴയേണ്ട ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് ഒരു കോള്‍ ലഭിക്കുകയും വിവരം ജില്ലാ പോലീസ് മേധാവിക്ക് കൈമാറുകയും ചെയ്തു.

രണ്ടു ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളില്‍ നടത്തിയ പരിശീലന പരിപാടിയില്‍ ആകെ മൂന്നു ഡോക്ടര്‍മാര്‍, 11 നഴ്‌സുമാര്‍, 24 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് പരിശീലനം നല്‍കി. 614 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്‍റെ  സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ രണ്ടു പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തി ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്ത വോളന്റിയര്‍മാര്‍ ആകെ 3840 വീടുകള്‍ സന്ദര്‍ശിച്ചു.

ആരോഗ്യവകുപ്പിന്‍റെ  നേതൃത്വത്തില്‍ കളക്‌ട്രേറ്റിലെ ഓഫീസുകള്‍, സ്റ്റെയര്‍കെയ്‌സ്, എന്നിവ അണുനശീകരണം നടത്തി. ജില്ലയിലെ മുഴുവന്‍ ഡോക്ടര്‍മാര്‍ക്കും ലഹരി വിമുക്ത ചികിത്സ സംബന്ധിച്ച പരിശീലനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ പുതിയ സാധ്യതകൾ ആരായുന്നതായി...

0
ന്യൂഡൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പദ്ധതി വേഗത്തിലാക്കാൻ ഭരണകക്ഷിയായ എൻഡിഎ...

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...