വിമാനത്തിൽ പുക ഉയർന്നതിനെ തുടർന്ന് അടിയന്തര ലാൻഡിംഗ്; രാജ്‌കോട്ടിൽ ഇറക്കിയത് ഇൻഡിഗോ വിമാനം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ദുബായ്- മുംബൈ ഇന്‍ഡിഗോ വിമാനത്തില്‍ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കി. രാജ്‌കോട്ട് രാജ്യാന്തര വിമാനത്താവളത്തിലാണ് അടിയന്തര ലാന്‍ഡിംഗ് നടന്നത്. രാജ്‌കോട്ട് വിമാനത്താവള ഡയറക്ടര്‍ ദിഗന്ത ബോറ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിന്റെ ചരക്ക് സൂക്ഷിക്കുന്ന ഭാഗത്താണ് (കാര്‍ഗോ ഹോള്‍ഡിംഗിലാണ്) പുക കണ്ടത്. 194 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അറിയിച്ചു. മുന്‍കരുതല്‍ നടപടിയെന്ന നിലയിലാണ് വിമാനം രാജ്‌കോട്ടിലേക്ക് വഴിതിരിച്ചുവിട്ടത്. പുക ഉയരാനുണ്ടായ കാരണം കണ്ടെത്താന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്.

6E1452 വിമാനമാണ് കാര്‍ഗോ ഹോള്‍ഡ് ഭാഗത്ത് പുക കണ്ടതായി ജീവനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് രാജ്‌കോട്ടിലേക്ക് തിരിച്ചുവിട്ടത്. ഉച്ചയ്ക്ക് 2.45 ഓടെ ഫുള്‍ എമര്‍ജന്‍സി പ്രഖ്യാപിച്ച് വിമാനം 3.27 ഓടെ രാജ്‌കോട്ട് രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. വൈകിട്ട് ഏഴരയോടെ മറ്റൊരു ഇന്‍ഡിഗോ വിമാനത്തില്‍ യാത്രികര്‍ക്ക് മുംബൈയിലേക്ക് യാത്രാ സൗകര്യമൊരുക്കി. അടിയന്തര ലാന്‍ഡിംഗിന് പിന്നാലെ പുകയുടെ ഉറവിടം കണ്ടെത്തുന്നതിനായി കാര്‍ഗോ ഹോള്‍ഡ് പരിശോധന ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...