കൊറോണ ഭീതി ; കേരള -കര്‍ണാടക അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കി

For full experience, Download our mobile application:
Get it on Google Play

വയനാട്:  കേരളത്തില്‍നിന്നും വരുന്നവരെ അതിര്‍ത്തികളില്‍ പരിശോധിക്കുന്നത് ശക്തമാക്കി. കേരള -കര്‍ണാടക അതിര്‍ത്തിയില്‍ മുത്തങ്ങ ചെക്‌ പോസ്റ്റില്‍ കര്‍ണാടക ആരോഗ്യവകുപ്പ് അധികൃതരുടെ പ്രത്യേക പരിശോധന ഇന്നും തുടരുന്നു. ബോധവല്‍ക്കരണ നോട്ടീസുകളും വിതരണം ചെയ്യുന്നു. മൂലഹള്ള ചെക്‌ പോസ്റ്റിലും തമിഴ്‌നാട് അതിര്‍ത്തിയായ ബന്ദിപ്പൂര്‍ ചെക്‌ പോസ്റ്റിലും പരിശോധന നടക്കുന്നുണ്ട്. കേരളത്തില്‍ മൂന്ന് പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരിശോധന ശക്തമാക്കിയത്. വയനാട് കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന മുത്തങ്ങ ചെക്‌പോസ്റ്റിന് സമീപം നാല് മുതല്‍ ആറുപേര്‍വരെയടങ്ങുന്ന സംഘമായാണ് ചാമരാജ് നഗര്‍ ജില്ലാ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങിയത്. കേരളത്തില്‍ നിന്നും കര്‍ണാടകത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.

രോഗം സംശയിക്കുന്നവരെ ഉടനെ തന്നെ കൂടുതല്‍ പരിശോധനയ്ക്കായി ചാമരാജ് നഗറിലെയും ഗുണ്ടല്‍പേട്ടിലെയും സര്‍ക്കാര്‍ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. ഈ ആശുപത്രികളില്‍ മലയാളികള്‍ക്കായി പ്രത്യേകം വാര്‍ഡുകളും സജ്ജീകരിച്ചതായാണ് സൂചന. അതേസമയം കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ വയനാട്ടില്‍ പഠനയാത്രകള്‍ക്ക് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. വരുന്ന ഫെബ്രുവരി 14വരെയാണ് നിയന്ത്രണം. പ്രത്യേക സംഘത്തെ രൂപീകരിച്ച് ജില്ലയില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...