സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ : വയനാട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

For full experience, Download our mobile application:
Get it on Google Play

കല്‍പ്പറ്റ : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വയനാട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ജില്ലയില്‍ മാനന്തവാടി, കല്‍പ്പറ്റ എന്നിവിടങ്ങളിലാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുള്ളത്. പൊതുജനങ്ങള്‍ക്ക് ഏത് സമയവും കണ്‍ട്രോള്‍ റൂമില്‍ നിന്നും സഹായം ആവശ്യപ്പെടാം. ജില്ലയില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള അറിയിച്ചു.

ജില്ലയില്‍ 42 പേരാണ് നിരീക്ഷണത്തിലുള്ളത്.  ഇവര്‍ക്കാര്‍ക്കും രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. വിദേശ രാജ്യങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇതിനിടയില്‍ ജില്ലയിലെ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിദേശത്ത് നിന്നും ജില്ലയില്‍ എത്തുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനം ഒരുക്കിയിട്ടുണ്ട്.

വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച്‌ കൊറോണ പ്രതിരോധം മുന്‍കരുതലുകള്‍ എന്നിവ സംബന്ധിച്ച്‌ പ്രത്യേക ബോധവത്കരണം  വ്യാപിപ്പിക്കുവാനും യോഗത്തില്‍ തീരുമാനമായി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തുന്ന പഠനയാത്രകള്‍ക്ക് ഫെബ്രുവരി 14 വരെ നിയന്ത്രണം ഏര്‍പ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വിവിധ പ്രചരണ പരിപാടികള്‍ നടത്തും, ജില്ലയിലെ സ്വകാര്യ ആസ്പത്രികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആസ്പത്രി ജീവനക്കാര്‍ക്കും സുരക്ഷ മുന്‍കരുതലുകള്‍ നല്‍കുവാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കും. വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യവകുപ്പ് പ്രത്യേക ചോദ്യാവലികള്‍ തയ്യാറാക്കി ടൂറിസം വകുപ്പിന് നല്‍കും. ആസ്പത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുന്നവര്‍ ആരോഗ്യ വകുപ്പിന്റെ സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മഹാരാഷ്ട്രയില്‍ വന്‍ തട്ടിപ്പ് മഹാരാഷ്ട്രയില്‍ സോപ്പ് പൊടി ഉപയോഗിച്ച് 2.3 കോടി ലിറ്റര്‍ വ്യാജപ്പാല്‍...

0
മഹാരാഷ്ട്ര : ധാരാശിവ് ജില്ലയിലുള്ള ഭൂം താലൂക്കില്‍ നടന്ന വ്യാജപ്പാല്‍ നിര്‍മ്മാണവുമായി...

കെ.ജി.സി.ഇ പരീക്ഷ റദ്ദാക്കും

0
മട്ടന്നൂർ: മട്ടന്നൂർ പോളിടെക്നിക് കോളേജിൽ നടന്ന കെ.ജി.സി.ഇ പരീക്ഷയിൽ മൊബൈൽ...

സോളാർ കേസിൽ ​ഗുരുതര ആക്ഷേപവുമായി ടെനി ജോപ്പൻ

0
തിരുവനന്തപുരം: സോളാർ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ...

കൂടത്തായി കേസ് : ജയിലിലിരുന്ന് ബി എ പരീക്ഷ എഴുതി ജോളി

0
കോഴിക്കോട് : കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് ബിരുദധാരിയാകാന്‍ തയ്യാറെടുക്കുന്നു....