നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ സാങ്കേതിക കാരണങ്ങള്‍ മൂലം നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ സാങ്കേതിക കാരണങ്ങള്‍ മൂലം നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ആംആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ്ങാണ് വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചത്. ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ആകുലതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായ നടപടി വേണമെന്നും ഉപരാഷ്ട്രപതി രാജ്യസഭയില്‍ പറഞ്ഞു. വധശിക്ഷ വൈകാന്‍ വീഴ്ച വരുത്തിയത് ഡല്‍ഹി സര്‍ക്കാരാണെന്ന  കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ മറുപടി ഏറ്റുമുട്ടലിന് ഇടയാക്കി. പൗരത്വ നിയമത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും ഇരുസഭകളും തടസപ്പെട്ടു. ബഹളം വെയ്ക്കാന്‍ ചന്തയല്ലെന്ന് എംപിമാര്‍ ഓര്‍ക്കണമെന്ന്‌ ഉപരാഷ്ട്രപതി രാജ്യസഭയില്‍ കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

0
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി...

കോഴിക്കോട് നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു

0
കോഴിക്കോട്: മൂട്ടോളിയിൽ നിർമ്മാണത്തിലിരിക്കുന്ന വേസ്റ്റ് ടാങ്കിൽ കുടുങ്ങിയ തൊഴിലാളി മരിച്ചു. ഇയാളെ...

തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: തമിഴ്നാട്ടിൽ കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ കുടുക്കാൻ വാട്സ്ആപ്പ് നമ്പറുമായി...

ശബരിമല തന്ത്രി കുടുംബത്തിനെതിരായ പ്രസ്താവന : ഡോ. രാധാകൃഷ്ണൻ മാപ്പ് പറയണമെന്ന് തന്ത്രി മണ്ഡലം

0
പത്തനംതിട്ട : ശബരിമല തന്ത്രി കുടുംബമായ താഴമൺ കുടുംബത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ...