പമ്പ : കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി പമ്പയില്‍ 7554 തീര്‍ഥാടകരെ മാസപൂജ കാലയളവില്‍ സ്‌ക്രീനിംഗ് നടത്തി. ഇതില്‍ പനി ലക്ഷണങ്ങള്‍ കാണിച്ച രണ്ടുപേരെ ആശുപത്രിയില്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നു. കോവിഡ് 19 ലക്ഷണങ്ങളില്ലാത്തതിനാല്‍ ഇവരെ പിന്നീട് നാട്ടിലേക്ക് അയച്ചു. കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി പമ്പയില്‍ ബോഡി ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ഉപയോഗിച്ചാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.
ശബരിമല മാസപൂജയ്ക്ക് എത്തിയ 7554 തീര്‍ഥാടകരെ സ്‌ക്രീനിംഗ് നടത്തി
RECENT NEWS
Advertisment