കര്‍ണാടക: കൊറോണ ഭീതിയില്‍ വ്യാജപ്രരണങ്ങളും വ്യാപകമാവുന്നു. ചിക്കന്‍ കഴിച്ചാല്‍ കൊറോണ വൈറസ് ബാധ പകരുമെന്ന പ്രചാരണത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ പതിനായിരക്കണക്കിന് കോഴികളെ ജീവനോടെ കുഴിച്ചു മൂടി. രണ്ടിടങ്ങളിലായാണ് ഇത്രയും കോഴികളെ ജീവനോടെ കുഴിച്ച് മൂടിയത്. ബെല്‍ഗാവി ജില്ലയിലുള്ള നസീര്‍ അഹ്മദ് എന്നയാള്‍ തന്റെ കോഴി ഫാമിലെ 6000 ഓളം കോഴികളെയാണ് ജീവനോടെ കുഴിച്ചുമൂടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം.
കോളാര്‍ ജില്ലയിലെ ബംഗാര്‍പേട്ട് താലൂക്കിലാണ് രണ്ടാമത്തെ സംഭവം. ഇവിടെ രാമചന്ദ്രന്‍ റെഡ്ഡി എന്നയാളുടെ ഫാമില്‍ 9500 കോഴികളെയാണ് ജീവനോടെ കുഴിച്ചു മൂടിയത്. ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 വൈറസ് ബാധിക്കുമെന്ന പ്രചാരണം കാരണം തന്റെ കച്ചവടം തകര്‍ന്നുവെന്നാണ് നസീര്‍ പറഞ്ഞത്. കിലോയ്ക്ക് 50-70 രൂപ വരെയുണ്ടായ ചിക്കന് വ്യാജ പ്രചാരണത്തിനു ശേഷം 5-10 രൂപയിലേക്ക് താഴ്ന്നുവെന്നും പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇത് തെറ്റായ പ്രചാരണമാണെന്നും കോഴികളിലൂടെ വൈറസ് ബാധ പടരില്ലെന്നും ആരോഗ്യ വകുപ്പ് പറയുന്നുണ്ട്.