ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കരുതിയ മാവോയിസ്റ്റ് ശ്രീമതി തമിഴ്നാട് ക്യൂബ്രാഞ്ചിന്‍റെ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി കരുതിയ മാവോയിസ്റ്റ് ശ്രീമതിയെ തമിഴ്നാട് ക്യൂബ്രാഞ്ച് പിടികൂടി. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ അട്ടപ്പാടിയിലെ ആനക്കട്ടിക്കടുത്തുളള ഒരു വീട്ടില്‍വെച്ചാണ് ഇവരെ പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.

കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനിയായ ശ്രീമതി കഴിഞ്ഞ ഒക്ടോബര്‍ അവസാനം മഞ്ചക്കണ്ടിയില്‍ നടന്ന പോലീസുമായുള്ള ഏറ്റമുട്ടലില്‍ ഉള്‍പ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ ശ്രീമതി കൊല്ലപ്പെട്ടതായാണ് പോലീസ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിയാത്തതിനെ തുടര്‍ന്ന് അവര്‍ രക്ഷപ്പെട്ടതായി പോലീസ് കണ്ടെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഏറെക്കാലമായി കബനി ദളത്തിനു വേണ്ടി അട്ടപ്പാടി കേന്ദ്രീകരിച്ചാണ് ശ്രീമതി പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ക്ക് അഞ്ച് വയസ്സുള്ള കുഞ്ഞുണ്ട്. പിടിയിലായ ശ്രീമതിയെ തമിഴ്‌നാട് ക്യൂബ്രാഞ്ച് കോയമ്പത്തൂരിലേക്ക് മാറ്റിയിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...