Tuesday, April 16, 2024 9:44 am

ചൈനയിലും അമേരിക്കയിലും പിടിമുറുക്കി കോവിഡ് ; ഇന്ത്യയില്‍ കനത്ത ജാഗ്രത

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ചൈന, ജപ്പാന്‍, അമേരിക്ക തുടങ്ങി ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കോവിഡിന്റെ ഭീഷണി കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. ഇതോടൊപ്പം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Lok Sabha Elections 2024 - Kerala

വിദേശത്ത് നിന്ന് വരുന്ന യാത്രക്കാരുടെ സ്‌കാനിംഗും കോവിഡ് പരിശോധനയും വിമാനത്താവളങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ കൊറോണയുമായി ബന്ധപ്പെട്ട് രണ്ട് സുപ്രധാന യോഗങ്ങള്‍ നടന്നിരുന്നു. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി രാജ്യത്തുടനീളമുള്ള ആരോഗ്യ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 201 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവമായ കോവിഡ് കേസുകളുടെ എണ്ണം 3397 ആയി ഉയര്‍ന്നു. കൊറോണ ബാധിതരുടെ എണ്ണം 4.46 കോടിയായി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

മുംബൈയിലും ജാഗ്രത നിര്‍ദ്ദേശം
മുംബൈയില്‍, ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (ബിഎംസി) ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിക്കുകയും ബിഎഫ്.7 വേരിയന്റിന്റെ അപകടസാധ്യത കണക്കിലെടുത്ത് മാസ്‌ക് ധരിക്കാന്‍ ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വാക്‌സിനേഷന്‍ ക്യാമ്പയിന്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ബിഎംസി അറിയിച്ചു. ആള്‍ക്കൂട്ടങ്ങളില്‍ നിന്നും അകന്ന് നില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇതോടൊപ്പം ഇന്ന് മുതല്‍ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അന്താരാഷ്ട്ര യാത്രക്കാരുടെ സാമ്പിളുകള്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റിനായി എടുക്കും. ഈ സാമ്പിളുകള്‍ ജീനോം സീക്വന്‍സിംഗിനായി പൂനെയിലെ ലാബിലേക്ക് അയക്കും.

ഒഡീഷ സര്‍ക്കാരും നിര്‍ദേശം നല്‍കി
കോവിഡ് അണുബാധയുടെ അപകടസാധ്യത കണക്കിലെടുത്ത് ക്രിസ്മസ്-പുതുവത്സര വേളകളില്‍ ആളുകള്‍ മാസ്‌ക് ധരിക്കാന്‍ ഒഡീഷ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. നിലവിലെ കോവിഡ്-19 സാഹചര്യം കണക്കിലെടുത്ത് ഉന്നതതല യോഗത്തിന് ശേഷമാണ് നിര്‍ദ്ദേശം നല്‍കിയത്. ആളുകള്‍ തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. സാമൂഹിക അകലം പാലിക്കാനും കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ പരിശോധന നടത്താനും നിര്‍ദ്ദേശമുണ്ട്.

കര്‍ണാടകയിലെ ആശുപത്രികളില്‍ മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ ബൂസ്റ്റര്‍ ഡോസിന് ഊന്നല്‍ നല്‍കുന്നതിനൊപ്പം എല്ലാ ജില്ലയിലും കോവിഡ് കെയര്‍ ക്യാമ്പുകള്‍ തുറക്കുന്നതും ചര്‍ച്ച ചെയ്തതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം മാസ്‌ക് ധരിക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശുപത്രികളില്‍ ആവശ്യമായ ക്രമീകരണങ്ങളോടൊപ്പം മരുന്നുകള്‍ സംഭരിക്കാന്‍ സംസ്ഥാന ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി പറഞ്ഞു. ഇതോടൊപ്പം ഓക്സിജന്‍ പ്ലാന്റിന്റെ ഡ്രൈ റണ്ണിനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം
ചൈനയിലും അമേരിക്കയിലും കൊവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജമ്മു കശ്മീരില്‍ കോവിഡ് അണുബാധയുമായി ബന്ധപ്പെട്ട് മതിയായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ജമ്മു ഭരണകൂടം അറിയിച്ചു. ജമ്മു കാശ്മീരില്‍ ജീനോം സീക്വന്‍സിംഗിനുള്ള ക്രമീകരണങ്ങള്‍ നടത്തിവരികയാണെന്നും കോവിഡിന്റെ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ സ്വയം പരിശോധനയ്ക്ക് വിധേയരാകാന്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ഖജുരാഹോ വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധിക്കും
ഖജുരാഹോ വിമാനത്താവളത്തില്‍ യാത്രക്കാരുടെ കോവിഡ്-19 പരിശോധന നടത്തുമെന്ന് മധ്യപ്രദേശിലെ ഛത്തര്‍പൂരിലെ സിഎംഎച്ച്ഒ ഡോ. ലഖന്‍ തിവാരി പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ കോവിഡ് പ്രത്യേക ഐസൊലേഷന്‍ വാര്‍ഡും 12 കിടക്കകളുള്ള ഐസിയുവും ഒരുക്കിയിട്ടുണ്ട്. ജനത്തിരക്ക് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വൈഷ്‌ണോദേവിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി
പുതുവര്‍ഷത്തോടനുബന്ധിച്ച് വൈഷ്‌ണോദേവി ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ശ്രീ മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര ബോര്‍ഡ് എസ്എംവിഡിഎസ്ബി കേഡറുമായും സുരക്ഷാ ഏജന്‍സികളുമായും വെള്ളിയാഴ്ച യോഗം ചേര്‍ന്നു. RFID കാര്‍ഡ് ഇല്ലാതെ ഒരു തീര്‍ത്ഥാടകരെയും ക്ഷേത്രം സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി യാത്രക്കാര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. രാജ്യത്തുനിന്നും വിദേശത്തുനിന്നും എത്തുന്ന തീര്‍ഥാടകര്‍ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ച് ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്ര ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്‍ഷുല്‍ ഗാര്‍ഗ് വിവരങ്ങള്‍ നല്‍കി. പുതുവര്‍ഷത്തിനായുള്ള ഒരുക്കങ്ങള്‍ക്കായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ചൈനയില്‍ വന്‍ നാശം വിതച്ച് കോവിഡ്
ഒമൈക്രോണ്‍ വേരിയന്റിന്റെ സബ് വേരിയന്റായ ബിഎഫ് 7 ചൈനയില്‍ നാശം വിതയ്ക്കുകയാണ്. റോഡുകളേക്കാള്‍ തിരക്കാണ് ആശുപത്രികളില്‍. ആശുപത്രികളില്‍ ചികിത്സയ്ക്ക് ഇടമില്ലാത്ത അവസ്ഥയാണ്. നിലത്ത് കിടന്നാണ് ആളുകള്‍ ചികിത്സ തേടുന്നത്. മരണസംഖ്യ കൂടുതലായതിനാല്‍ ശ്മശാനങ്ങളില്‍ നീണ്ട ക്യൂവാണ്. വരും നാളുകളില്‍ ചൈനയിലെ സ്ഥിതി കൂടുതല്‍ വഷളായേക്കുമെന്നാണ് സൂചന.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഗാനമേള നടക്കുന്നതിനിടെ സംഘര്‍ഷം ; യുവാവിനെ...

0
പത്തനംതിട്ട : ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ സംഘര്‍ഷം. യുവാവിന്‍റെ...

സ്‌കൂളുകൾക്ക് ഫുഡ് സേഫ്റ്റി ലൈസൻസ് വേണ്ട ; വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയില്‍ വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകള്‍ക്ക്...

സിദ്ധാർത്ഥന്റെ മരണം ; പ്രൊഫോമ തയ്യാറാക്കുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് ഡിജിപി

0
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണത്തിലെ സിബിഐ അന്വേഷണത്തിൽ...

പത്തനംതിട്ടയില്‍ ഒന്നരലക്ഷം തട്ടിയ കേസില്‍ ജാമ്യമെടുത്ത് മുങ്ങി ; യുവതി അറസ്റ്റില്‍

0
പത്തനംതിട്ട : തട്ടിപ്പു കേസില്‍ ജാമ്യമെടുത്ത ശേഷം മുങ്ങിയ യുവതിയെ പോലീസ്...