എസ്.എസ്.സി ഹയര്‍ സെക്കന്‍ഡറി ലെവല്‍ പരീക്ഷയിൽ മാറ്റങ്ങള്‍ ; ഇനി മൂന്നല്ല രണ്ട് ഘട്ടങ്ങൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 2022 ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ (സിഎച്ച്എസ്എൽ) പരീക്ഷയുടെ ഘടനയിൽ മാറ്റം വരുത്തി എസ്.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. നേരത്തെ മൂന്ന് ഘട്ടങ്ങളിലായി നടത്തിയിരുന്ന പരീക്ഷയ്ക്ക് ഇത്തവണ രണ്ട് ഘട്ടങ്ങൾ മാത്രമായിരിക്കും ഉണ്ടാവുക. വിവരണാത്മകമായിരുന്ന പരീക്ഷയുടെ രണ്ടാം ഘട്ടം ഇത്തവണ ഒബ്ജക്ടീവ് മോഡിലേക്ക് മാറ്റിയിട്ടുണ്ട്. എല്ലാ ഘട്ടങ്ങളും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് നടത്തുന്നത്. മൂന്നാം ഘട്ടത്തിൽ നടത്തിയിരുന്ന സ്കിൽ ടെസ്റ്റ്/ ടൈപ്പിംഗ് ടെസ്റ്റ് രണ്ടാം ഘട്ടത്തിലേക്ക് മാറ്റി.

മുൻ വർഷത്തെ പോലെ 200 മാർക്കിനുള്ള 100 ചോദ്യങ്ങളാണ് പരീക്ഷയിൽ ഉണ്ടാവുക. ഓരോ ശരിയായ ഉത്തരത്തിനും രണ്ട് മാർക്കും തെറ്റായ ഉത്തരത്തിന് 0.5 നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും. ജനറൽ ഇന്‍റലിജൻസ് ആൻഡ് റീസണിംഗ്, ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് കോംപ്രിഹെൻഷൻ എന്നീ നാല് വിഭാഗങ്ങളിൽ നിന്നായി 25 ചോദ്യങ്ങൾ വീതമുണ്ടാകും. പരീക്ഷയുടെ ദൈർഘ്യം ഒരു മണിക്കൂറായിരിക്കും. അന്തിമ തിരഞ്ഞെടുപ്പിന് ഇതിന്‍റെ മാർക്ക് പരിഗണിക്കില്ലെങ്കിലും പരീക്ഷയുടെ രണ്ടാം ഘട്ടത്തിന് യോഗ്യത നേടുന്നതിന് കട്ട് ഓഫ് മാർക്ക് മറികടക്കേണ്ടതുണ്ട്.

രണ്ടാം ഘട്ട പരീക്ഷ സെഷൻ 1, സെഷൻ 2 എന്നിങ്ങനെ രണ്ട് ഭാഗങ്ങളായി നടത്തും. രണ്ടും ഒരു ദിവസം കൊണ്ട് പൂർത്തിയാക്കും. പരീക്ഷയ്ക്ക് മൂന്ന് സെക്ഷനുകളാണുള്ളത്. മൂന്നാമത്തെ സെക്ഷനിൽ രണ്ടാമത്തെ മൊഡ്യൂളായാണ് സ്കിൽ ടെസ്റ്റ്/ടൈപ്പിംഗ് ടെസ്റ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ മൊഡ്യൂൾ സെഷൻ 2ലാണ് ഉള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....