കുടുംബശ്രീ ദേശിയ സരസ് മേളയില്‍ വിസ്മയങ്ങൾ തീർത്ത് തമിഴ്നാട്ടിലെ വനിതാ സംരംഭകർ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കുടുംബശ്രീ ദേശിയ സരസ് മേളയില്‍ മണ്ണിലും തടിയിലും വിസ്മയങ്ങൾ തീർത്ത് തമിഴ്നാട്ടിൽ നിന്നുള്ള വനിതാ സംരംഭകർ. തമിഴ്നാട്ടിലെ കല്ലക്കുറിച്ചി ബ്ലോക്കിലെ തേൻകിരനൂർ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള വനിതാ സംരംഭകരാണ് നിരവധി മനോഹര ശിൽപങ്ങളുമായി മേളയ്ക്ക് എത്തിയത്. ‘മരചിർപ്പം’ എന്ന പേരിൽ 30 പേർ അടങ്ങുന്ന സ്വയം സഹായസംഘമാണ് ശിൽപങ്ങൾ നിർമ്മിക്കുന്നത്. പഞ്ചായത്തിന്റെ സഹായത്തോടെ വനിതാ സംരഭകർക്കായി ഒരു നിർമ്മാണ യൂണിറ്റും അനുവദിച്ച് നൽകിയിട്ടുണ്ട്. ഒറ്റത്തടിയിൽ തീർത്ത ഗണപതി, ബുദ്ധൻ, അരയന്നം, കളിമണ്ണിൽ നിർമിച്ച ആന, മുയൽ, പഴങ്ങൾ, കുടുക്കകൾ തുടങ്ങിയവയാണ് മേളയിലുള്ളത്.

യന്ത്രസഹായമില്ലാതെ കൊത്തുപണിയിലൂടെയാണ് ശിൽപങ്ങൾ തീർത്തിരിക്കുന്നത്. വാക, അത്തി, തേക്ക് മുതലായ തടികളാണ് ശിൽപങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്നത്. 15 മുതൽ 30 ദിവസം വരെ സമയമെടുത്താണ് ഓരോ ശിൽപങ്ങളും നിർമിക്കുന്നത്. തമിഴ്നാട് കൂടാതെ ലഭിക്കുന്ന ഓർഡർ അനുസരിച്ച് മറ്റ് സംസ്ഥാനങ്ങളിലേക്കും ഇവർ ശിൽപങ്ങൾ നിർമിച്ച് അയയ്ക്കുന്നുണ്ട്. 100 രൂപയിൽ തുടങ്ങുന്ന കളിമൺ ശിൽപങ്ങളിൽ തുടങ്ങി 9000 രൂപയോളം വിലവരുന്ന തടി ശിൽപ്പങ്ങളും ഇവരുടെ പക്കലുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...