സീറ്റിൽ ഒറ്റയ്ക്കിരിക്കണം, തനിക്ക് കൊറോണയെന്ന് കള്ളം പറഞ്ഞ് യുവാവ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബസിലെ സീറ്റിൽ ഒറ്റയ്ക്കിരിക്കുന്നതിനായി തനിക്ക് കൊറോണയാണെന്നു കള്ളം പറഞ്ഞ് യുവാവ് . അടുത്തിരിക്കാന്‍ വന്നയാളോടായിരുന്നു യുവാവ് ഇങ്ങനെ പറഞ്ഞത്. ഇതോടെ മറ്റു യാത്രക്കാർ പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ബസ് ആശുപത്രിയിൽ എത്തിച്ചു പരിശോധന നടത്തി.

കഴിഞ്ഞദിവസം രാവിലെ 6.30യ്ക്ക് താമരശ്ശേരിയിലാണ് സംഭവം. കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ഈ ബസ് കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കയറിയ യാത്രികന്‍ മൈസൂരു സ്വദേശിയായ യുവാവിന്റെ  സീറ്റിനരികില്‍ ഇരിക്കാനെത്തി. അപ്പോള്‍ യുവാവ് തനിക്ക് കൊറോണയുണ്ടെന്നും അടുത്തിരിക്കരുതെന്നും പറയുകയായിരുന്നു.

ഇതു കേട്ട് ഞെട്ടിയ യാത്രക്കാരൻ പ്രശ്നം കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. യാത്രക്കാര്‍ പരിഭ്രാന്തരായതോടെ കണ്ടക്ടർ താമരശ്ശേരി പോലീസ് സ്റ്റേഷനു മുൻപിൽ ബസ് നിർത്തി വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് യാത്രക്കാരനെ ബസിൽ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയിൽ കൊറോണ ലക്ഷണം കണ്ടെത്തിയില്ലെന്ന റിപ്പോർട്ട് വന്ന ശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്.

എന്നാല്‍ സംഭവം കൈവിട്ടു പോയതോടെ പുതിയ വാദവുമായി യുവാവ് രംഗത്തെത്തി. കൊറോണ മാസ്‍ക് ധരിക്കാത്തതിനെപ്പറ്റിയാണ് താൻ പറഞ്ഞതെന്നും തന്റെ ഭാഷ അടുത്തിരിക്കാൻ വന്നയാൾക്കു മനസ്സിലാവാത്തതാണ് പ്രശ്‍നങ്ങള്‍ക്കു കാരണമെന്നുമാണ് മൈസൂരു സ്വദേശിയായ യുവാവിന്റെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...