കോഴിക്കോട്: കൊറോണ സ്ഥിരീകരിച്ച കണ്ണൂർ സ്വദേശി ആഹാരം കഴിച്ച ഹോട്ടലിലുണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമില്‍ എത്രയുംവേഗം ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ മാർച്ച് 5 ന് സ്പൈസ് ജെറ്റ് വിമാനത്തില്‍ SG54 ദുബായിൽ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിക്ക് ഇന്നലെ കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ അന്നേ ദിവസം രാത്രി 10:45 നും 12:00 നും ഇടയിൽ വൈദ്യരങ്ങാടി, മലബാർ പ്ലാസ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് ഹോട്ടലിലുണ്ടായിരുന്നവര്‍ എത്രയും വേഗം ജില്ലയിലെ കണ്‍ട്രോള്‍ റൂമിലെ 0495 2371002, 2371471 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.
കണ്ണൂർ സ്വദേശിക്ക് കൊറോണ ; ഇയാള്‍ ഭക്ഷണം കഴിച്ച ഹോട്ടലിലുണ്ടായിരുന്നവര്‍ കണ്‍ട്രോള്‍റൂമില്‍ ബന്ധപ്പെടണമെന്ന് കളക്ടര്‍
RECENT NEWS
Advertisment