കൊറോണ വൈറസ് ; ഇടുക്കിയിൽ വിനോദ സഞ്ചാര നിയന്ത്രണം ; സംസ്ഥാനത്ത് എൻഎസ്എസ് യോഗങ്ങള്‍ മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ  ഇടുക്കിയിൽ വിനോദ സഞ്ചാര  നിയന്ത്രണം. കുമളി, മൂന്നാർ, വാഗമൺ  എന്നിവിടങ്ങളിലെ ഹോട്ടലുകളിൽ  പുതിയ ബുക്കിങ്ങുകൾ പാടില്ല. റിസോർട്ടുകളിലും ഹോം സ്റ്റേകളിലുമുള്ള വിദേശികൾ അടക്കമുള്ള  വിനോദ സഞ്ചാരികളുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസിനും ആരോഗ്യവകുപ്പിനും ജില്ലാ കലക്ടർ എച്ച് ദിനേശൻ  നിർദ്ദേശം നൽകി.

കൊച്ചി സിറ്റി പരിധിയിൽ റോഡുകളടക്കം പൊതു ഇടങ്ങൾ വൃത്തികേടാക്കുന്നവർക്കെതിരെ കർക്കശ നടപടിയെടുക്കാൻ സിറ്റി പോലീസ് കമ്മിഷണർ വിജയ് സാഖറെ നിർദേശം നൽകി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണിത്. കേരള പോലീസ് ആക്ട് 102 ഇ വകുപ്പു പ്രകാരം ഒരു വർഷം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

സംസ്ഥാനത്ത് എൻഎസ്എസ് യൂണിയൻ, കരയോഗം തലങ്ങളിൽ സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ എന്നിവ മാറ്റിവെച്ചു.  എൻ എസ് എസ് കോളജുകളിലെ യാത്രയപ്പ് സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ, ടൂർ പരിപാടികൾ മാറ്റി. അസി. പ്രോഫസർ തസ്തികയിലേക്കുള്ള അഭിമുഖം മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

വാണിജ്യ വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണം സ്വകാര്യ കമ്പനികൾക്ക്; ഐഎസ്ആർഒ ഇനി ഗവേഷണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും

0
ന്യൂഡല്‍ഹി: വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിര്‍മിക്കുന്നതില്‍ നിന്നും ഐഎസ്ആര്‍ഒ പൂര്‍ണമായും പിന്മാറുന്നുവെന്ന്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...