ബംഗളൂരു: ബംഗളൂരുവില്‍ രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ കര്‍ണാടകയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 13 ആയി. യുഎസ്എയില്‍നിന്നും മടങ്ങിവന്ന അമ്പത്തിയാറുകാരനും സ്പെയിനില്‍നിന്നും മടങ്ങിയെത്തിയ ഇരുപത്തിയഞ്ചുകാരിക്കുമാണ് രോഗം സ്ഥീരീകരിച്ചത്.
ലക്നോവില്‍ കൊറോണ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിച്ച ഡോക്ടര്‍ക്കും രോഗം സ്ഥീകരിച്ചു. ലക്നോ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് കൊറോണ സ്ഥീകരിച്ചത്. ഇതോടെ ഇന്ത്യയിലെ കൊറോണ ബാധിതരുടെ എണ്ണം 150 ആയി.