കൊല്ലം ജില്ലയില്‍ രണ്ടുപേര്‍ക്കു കൂടി കോവിഡ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ജില്ലയില്‍ രണ്ടുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 13 ആയി. ഇതില്‍ 5 പേര്‍ രോഗവിമുക്തരായി. തെങ്കാശിക്കടുത്ത്  പുളിയങ്കുടിയില്‍ പോയി മടങ്ങിയ കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്റെ അടുത്ത സുഹൃത്തായ 51 വയസ്സുകാരന്‍, ഷാര്‍ജയില്‍ നിന്നു മടങ്ങിയെത്തിയ ശാസ്താംകോട്ട സ്വദേശികളായ ദമ്പതികളുടെ 7 വയസ്സുകാരി മകള്‍ എന്നിവര്‍ക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.

ഇരുവരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുളത്തൂപ്പുഴ സ്വദേശിയായ യുവാവിന്റെ അടുത്ത സുഹൃത്തായ 51 വയസ്സുകാരന്‍ നാട്ടില്‍ ചുറ്റിക്കറങ്ങി നടക്കുന്ന ആളാണ്. ഇയാള്‍ ആരൊക്കെയായി സമ്പര്‍ക്കം പുലര്‍ത്തിയെന്ന് അന്വേഷിക്കുന്നുണ്ട്. 31 വയസ്സുകാരന്റെ അയല്‍വാസിയായ 77 വയസ്സുകാരിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. കുളത്തൂപ്പുഴയില്‍ മാത്രം ഇതുവരെ 3 പേര്‍ക്കു രോഗം സ്ഥിരീകരിച്ചു.

ഒരു മാസം മുന്‍പ് ഷാര്‍ജയില്‍ നിന്നു മടങ്ങിയെത്തിയതാണ്  ശാസ്താംകോട്ടയിലെ കുടുംബം. ഇവരെ കണ്ണനല്ലൂരിലെ ബന്ധുവീട്ടില്‍ ക്വാറന്റീനിലാക്കിയിരിക്കുകയായിരുന്നു. ക്വാറന്റീന്‍ കാലാവധിക്കു ശേഷം ശാസ്താംകോട്ടയിലെ വീട്ടിലേക്കു പോയെങ്കിലും കഴിഞ്ഞ ദിവസം പെണ്‍കുട്ടി രോഗലക്ഷണങ്ങള്‍ പ്രകടമാകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...