Thursday, July 3, 2025 11:47 pm

കൊറോണ പരിശോധന നടത്താന്‍ സ്വകാര്യ ലാബുകള്‍ക്ക് അനുമതി ; ചിലവ് 4,500 രൂപയില്‍ കവിയരുത്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊറോണ വൈറസ് പരിശോധന നടത്താന്‍ സ്വകാര്യ ലബോറട്ടറികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. പരിശോധനക്ക് ഈടാക്കുന്ന തുക 4,500 രൂപയില്‍ കവിയാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിഷ്‌കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എന്‍.എ.ബി.എല്‍ അക്രിഡേഷന്‍ ഉള്ള എല്ലാ സ്വകാര്യ ലബോറട്ടറികള്‍ക്കും കൊവിഡ് 19 പരിശോധന നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാത്രിയോടെയാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

പരിശോധനയ്ക്കുള്ള പരമാവധി ചിലവ് 4,500 രൂപയില്‍ കൂടരുതെന്ന് ദേശീയ ടാസ്‌ക്‌ഫോഴ്‌സും നിര്‍ദേശം നല്‍കി. സംശയാസ്പദകരമായ കേസുകളുടെ സ്‌ക്രീനിങ് ടെസ്റ്റിനായി 1,500 രൂപയും സ്ഥിരീകരണ പരിശോധനയ്ക്ക് 3,000 രൂപയും ഇതില്‍ ഉള്‍പ്പെടുമെന്ന് ഉത്തരവില്‍ പറയുന്നു.

അതേ സമയം തന്നെ ദേശീയ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സൗജന്യവും ഇളവുകള്‍ നല്‍കിയും പരിശോധന നടത്താന്‍ ഐ.സി.എം.ആര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാതിരുന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

കെ എച്ച് ആർ എ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തി

0
പത്തനംതിട്ട : കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി...