രണ്ടു ജില്ലകളില്‍ നിരോധനാജ്ഞ ; കൂടുതല്‍ ജില്ലകള്‍ അടയ്ക്കണോ എന്ന് തീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധത്തിനായി കൂടുതല്‍ ജില്ലകള്‍ അടച്ചിടുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതലയോഗം ചേരും. രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അടയ്ക്കണം എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. നിലവില്‍ കാസര്‍കോട് ജില്ല മാത്രമാണ് പൂര്‍ണമായും അടച്ചിട്ടിരിക്കുന്നത്. സംസ്ഥാനത്ത് 64 കൊവിഡ് ബാധിതര്‍ ചികിത്സയിലുണ്ട്.

നിലവില്‍ കേരളത്തിലെ 11 ജില്ലകളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ പരിഗണിക്കുന്നത്. സംസ്ഥാനത്താകെ ഇന്നലെ മാത്രം 15 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ കളക്ടര്‍മാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അടുത്തിടെ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയ അഞ്ച് പേര്‍ക്കാണ് കാസര്‍കോട് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്തും മലപ്പുറത്തും വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്ക് വീതമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരില്‍ പുതുതായി നാല് കേസുകളാണ് ഉള്ളത്. ഇതാദ്യമായാണ് കോഴിക്കോട് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. അബുദാബിയില്‍ നിന്നുള്ള ഒരു സ്ത്രീക്കും ദുബൈയില്‍ നിന്നെത്തിയാള്‍ക്കുമാണ് വൈറസ് ബാധ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...