അതിഥി തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും മറ്റും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നതു തടയാന്‍ നിര്‍ദേശം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച സമൂഹ അടുക്കളകളില്‍ ആള്‍ക്കാര്‍ അനധികൃതമായി കയറുന്നതുടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി കണ്‍ട്രോള്‍ റൂമിന്റെയോ അതത് പോലീസ് സ്റ്റേഷനുകളുടെയോ സേവനം വിനിയോഗിക്കണം.
സമൂഹ അടുക്കളകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കു വിതരണം ചെയ്യുന്നതിനു ഭക്ഷണം കൊണ്ടുപോകുന്നവരെ വഴിയില്‍ തടയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹ അടുക്കളകളില്‍ ജോലി ചെയ്യുന്നവരുടെ പേരും വിവരങ്ങളും ശേഖരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.
സഹായികള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പെര്‍മിഷന്‍ റദ്ദാക്കും
ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി എത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ നല്‍കിയിരിക്കുന്ന പെര്‍മിഷന്‍ റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇവ നിരീക്ഷിക്കുന്നതിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.