ലോക് ഡൌണ്‍ – പത്തനംതിട്ട ; അറിയിപ്പുകള്‍

For full experience, Download our mobile application:
Get it on Google Play

അതിഥി തൊഴിലാളികളുടെ ക്യാമ്പിലെ സൗകര്യങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും മറ്റും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി ജനമൈത്രി പോലീസിന്റെ സേവനം വിനിയോഗിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

സമൂഹ അടുക്കളകളില്‍ അനധികൃതമായി പ്രവേശിക്കുന്നതു തടയാന്‍ നിര്‍ദേശം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരംഭിച്ച സമൂഹ അടുക്കളകളില്‍ ആള്‍ക്കാര്‍ അനധികൃതമായി കയറുന്നതുടയാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഇതിനായി കണ്‍ട്രോള്‍ റൂമിന്റെയോ അതത് പോലീസ് സ്റ്റേഷനുകളുടെയോ സേവനം വിനിയോഗിക്കണം.
സമൂഹ അടുക്കളകളില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കു വിതരണം ചെയ്യുന്നതിനു ഭക്ഷണം കൊണ്ടുപോകുന്നവരെ വഴിയില്‍ തടയരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സമൂഹ അടുക്കളകളില്‍ ജോലി ചെയ്യുന്നവരുടെ പേരും വിവരങ്ങളും ശേഖരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.

സഹായികള്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ പെര്‍മിഷന്‍ റദ്ദാക്കും
ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ക്ക് സഹായവുമായി എത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് പുറത്തിറങ്ങാന്‍ നല്‍കിയിരിക്കുന്ന പെര്‍മിഷന്‍ റദ്ദാക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ഇവ നിരീക്ഷിക്കുന്നതിനായി അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...