കോഴിക്കോട്: വീട്ടില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ വീടിനു പുറത്തു കറങ്ങിനടന്നതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്രയിലാണു സംഭവം. വിദേശത്തുനിന്ന് എത്തിയ ആളാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് പുറത്ത് കറങ്ങി നടന്നത്. ഇയാള്‍ പേരാമ്പ്ര ടൗണില്‍ ഉള്‍പ്പെടെ എത്തിയിരുന്നതായി പോലീസിനു വിവരം ലഭിച്ചു.
ഇതേതുടര്‍ന്നാണ് ഐപിസി 269 പ്രകാരം ഇയാള്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ മറികടന്നാല്‍ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.