ഇടുക്കി : ഇടുക്കിയില്‍ കൊറോണ നിരീക്ഷണത്തിലിരുന്നയാള്‍ മരിച്ചു. ചക്കുപള്ളം ചിറ്റാമ്പാറ സ്വദേശി തങ്കരാജാണ് മരിച്ചത്. ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു.
ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ പരിശോധനാഫലം പോസിറ്റീവാണെന്നാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ഇദ്ദേഹത്തിന് ഹൃദ്രോഗമുണ്ടായിരുന്നു.
ഗൂഡല്ലൂരില്‍ നിന്ന് ഭാര്യയ്ക്കും മരുമകള്‍ക്കുമൊപ്പം നാട്ടിലെത്തിയ ശേഷം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഗര്‍ഭിണിയായ മരുമകള്‍ക്ക് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു.