കൊറോണ നിരീക്ഷണത്തിലിരുന്നായാള്‍ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി രക്ഷപ്പെടന്‍ ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : കൊറോണ നിരീക്ഷണത്തിലിരുന്നായാള്‍ ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ചാടിയപ്പോള്‍ വീണത് ജീവനക്കാരുടെ മുന്നിലായതിനാല്‍ കയ്യോടെ പിടികൂടി. മാനന്തവാടി ജില്ലാശുപത്രി പേവാര്‍ഡില്‍ കോവിഡ് രോഗലക്ഷണത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞയാളാണ് ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പൂതാടി സ്വദേശിയായ അമ്പതു വയസ്സുകാരന്‍ കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടയില്‍ നിന്ന് വ്യാഴാഴ്ചരാവിലെയാണ് ജില്ലാശുപത്രിയില്‍ എത്തിയത്. കെട്ടിടത്തില്‍ നിന്ന് ചാടിയ ഉടനെ ആശുപത്രി കെട്ടിടത്തിന്റെ മുമ്പിലുണ്ടായിരുന്ന ആശുപത്രി ജീവനക്കാര്‍ ഇയാളെ പിടികൂടി.

പിന്നിട് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് പരിക്കില്ലത്തതിനെ തുടര്‍ന്ന് വീണ്ടും പേവാര്‍ഡിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നിരീക്ഷണത്തിലിരുന്ന രോഗി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കൊറോണ രോഗികളും, കൊറോണ രോഗലക്ഷണങ്ങളോടെ കഴിയുന്ന രോഗികളും ചികിത്സയില്‍ കഴിയുന്ന കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...