കോന്നി : ജനങ്ങളുടെ ഉപജീവന മാർഗങ്ങളെല്ലാം അനിശ്ചിതത്വത്തിലാക്കുന്ന ഈ കൊറോണ കാലത്ത് പത്തനംതിട്ട – പാടത്തെ ജനങ്ങൾക്ക് വലിയൊരു ആശ്വാസവും കൈത്താങ്ങുമാകുകയാണ് യുവസംരംഭകൻ വരുൺ ചന്ദ്രൻ.
ദിവസ വേതന ജോലികൾ ചെയ്തു കഴിയുന്ന തന്റെ ജന്മനാടായ പാടം ഗ്രാമത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യ സാധന കിറ്റുകൾ നൽകാനുള്ള ക്രമീകരണങ്ങൾ ഒരുക്കുകയാണ് ഇദ്ദേഹം. കുടുംബങ്ങളുടെ അവസ്ഥ നേരിട്ട് മനസിലാക്കി അവർക്ക് അവശ്യ ഭക്ഷ്യസാധങ്ങളടങ്ങിയ കിറ്റ് നേരിട്ട് വീട്ടിൽ എത്തിച്ചു നൽകുകയാണ്.
ചുറ്റുവട്ടത്തുള്ളവരാരും ആഹാരത്തിനായി ബുദ്ധിമുട്ടുന്നില്ല എന്നുറപ്പു വരുത്തി കുഞ്ഞുങ്ങൾക്ക് പോഷകാഹാരം ലഭ്യമാക്കാനുള്ള ശ്രദ്ധയോടെ പാടത്തെ ജനങ്ങൾക്ക് ധൈര്യം പകരുകയാണ് ഈ യുവ സംരംഭകന്‍. കോവിഡ് 19 എന്ന മഹാമാരി ജനജീവിതത്തെയും സാമ്പത്തിക രംഗത്തെയും തകർത്തെറിയുമ്പോൾ ജനങ്ങളെ ശരിയായ രീതിയിൽ ബോധവത്കരിച്ചുകൊണ്ട് കൊറോണയെ ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യേണ്ട കടമ നാം ഓരോരുത്തര്‍ക്കും ഉണ്ട്.