സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്യണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തൃശൂര്‍, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധ സ്ഥിരീകരിച്ചവര്‍ക്കൊപ്പം വിമാനങ്ങളില്‍ നാട്ടിലെത്തിയ പത്തനംതിട്ട ജില്ലക്കാര്‍ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കീഴിലുള്ള കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.

ഫെബ്രുവരി 29 ന് ദോഹയില്‍ നിന്നും ക്യു.ആര്‍ 514 വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ തൃശൂര്‍ സ്വദേശിയോടൊപ്പം സഞ്ചരിച്ചവരും ഈ മാസം അഞ്ചിന് ദുബായിയില്‍ നിന്നും എസ്.ജി 54 സ്പൈസ് ജെറ്റ് വിമാനത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കണ്ണൂര്‍ സ്വദേശിയോടൊപ്പം സഞ്ചരിച്ചവരും ഈ മാസം ഏഴിന് ദുബായില്‍ നിന്നും ഇ.കെ 530 എമിറേറ്റ്സ് വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവര്‍ക്കൊപ്പം സഞ്ചരിച്ചവരും എത്രയും പെട്ടന്ന് ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും കോള്‍ സെന്ററുമായി ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ബന്ധപ്പെടേണ്ട നമ്പറുകള്‍:- 0468-2228220 എന്ന ഡി.എം.ഒയുടെ കോള്‍ സെന്ററും ടോള്‍ ഫ്രീ നമ്പരായ 1077, ജില്ലാ ഭരണകൂടത്തിന്റെ നമ്പരായ 0468-2322515, 9188293118, 9188803119.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...

കണ്ണൂർ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം ; 3 പേർക്കെതിരേ...

0
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ...