കൊറോണ നിരീക്ഷണത്തിലുള്ള യുവതി പ്രസവിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ടുദിവസം മുമ്പ്  പ്രവേശിപ്പിച്ച യുവതിയാണ് കൊറോണ സംശയിക്കുന്നവര്‍ക്കായി പ്രത്യേകം സജ്ജീകരിച്ച വാര്‍ഡിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രസവിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നോടെ സിസേറിയനിലൂടെയായിരുന്നു പ്രസവം.

ഇവരെ 21-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി പ്രസവവേദന അനുഭവപ്പെടുകയും പരിശോധനയില്‍ അടിയന്തരമായി ശസ്ത്രക്രിയ ആവശ്യമാകുകയും ചെയ്തതോടെ കൊറോണ രോഗികള്‍ക്കുവേണ്ടി പ്രത്യേകമായി സജ്ജീകരിച്ച ഓപ്പറേഷന്‍ തിയേറ്ററില്‍ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. എസ്. അജിതിന്റെ നിര്‍ദേശത്തില്‍ നടന്ന ശസ്ത്രക്രിയയ്ക്ക് ഡോ. ശബ്‌നം നേതൃത്വം നല്‍കി.

പ്രിന്‍സിപ്പല്‍ ഡോ. എന്‍. റോയ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ. സുദീപ്, പീഡിയാട്രിക് വിഭാഗം മേധാവി എം.ടി.പി. മുഹമ്മദ്, അനസ്തീഷ്യോളജിസ്റ്റ് ഡോ. വൈശാഖ് തുടങ്ങിയവരുള്‍പ്പെടെ എല്ലാ പ്രധാന ഡോക്ടര്‍മാരും തിയേറ്ററില്‍ ഉണ്ടായിരുന്നു. 2.9 കിലോഗ്രാം തൂക്കമുള്ള കുഞ്ഞും ശസ്ത്രക്രിയയ്ക്കു വിധേയയായ അമ്മയും പൂര്‍ണ ആരോഗ്യത്തിലാണ്. കുട്ടിയെ പ്രത്യേകം തയ്യാറാക്കിയ ഐ.സി.യു.വില്‍ ഐസോലേഷനിലാക്കി.

ഖത്തറില്‍നിന്ന് 20-ന് നാട്ടിലെത്തിയ യുവതി ഗര്‍ഭിണിയായതിനാലാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാക്കിയത്. ഇവരുടെ ഭര്‍ത്താവ് വീട്ടില്‍ത്തന്നെ ഐസൊലേഷനില്‍ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ഇന്നു ലഭിച്ചേക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...