പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ 2020 എപ്രില്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ സഞ്ചാരപഥം. കഴിഞ്ഞ മാര്‍ച്ച് 15ന് ന്യൂ ഡല്‍ഹി നിസാമുദ്ദീനില്‍ നിന്ന് രാവിലെ 9.15ന് 12618 മംഗള ലക്ഷദ്വീപ് എക്സ് പ്രസില്‍ എസ് 9 കോച്ചില്‍ സീറ്റ് നമ്പര്‍ 55-ല്‍ യാത്ര ചെയ്ത് 17ന് രാവിലെ 10.15ന് എറണാകുളം സൗത്ത് ജംഗ്ഷനില്‍ എത്തി. അവിടെ നിന്ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലേക്ക് രാവിലെ 11ന് ഓട്ടോയിലെത്തി ഹോട്ടല്‍ റോയല്‍ പാലസില്‍ കയറി. അര മണിക്കൂര്‍ അവിടെ ചിലവഴിച്ച് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലെ എസ്ബിഐ എടിഎമ്മില്‍ കയറി. ഉച്ചകഴിഞ്ഞ് 2.45ന് ശബരി എക്സ് പ്രസ് ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി 4.45ന് ചെങ്ങന്നൂരില്‍ എത്തി. അവിടെ നിന്ന് ചെങ്ങന്നൂര്‍-പന്തളം കെഎസ്ആര്‍ടിസി വേണാട് ബസില്‍ വൈകിട്ട് അഞ്ചിന് വീട്ടിലേക്ക് പുറപ്പെട്ടു. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. റൂട്ട് മാപ് അനുസരിച്ച് ഈ സ്ഥലങ്ങളില്‍ പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവര്‍ 9188297118, 9188294118 എന്നി നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ എപ്രില്‍ അഞ്ചിന് കോവിഡ് സ്ഥിരീകരിച്ച വിദ്യാര്‍ഥിനിയുടെ റൂട്ട് മാപ്പ്
RECENT NEWS
Advertisment