പത്തനംതിട്ട : ചൈനയ്ക്കു പുറമേ കൊറോണ ബാധിത രാജ്യങ്ങളായ സിംഗപ്പൂര്‍, കൊറിയ, ജപ്പാന്‍, തായ്‌ലന്റ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നും ജില്ലയില്‍ എത്തുന്നവരെ 28 ദിവസത്തേക്ക് നിരീക്ഷണ വിധേയമാക്കും. ജില്ലയില്‍ നിലവില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 67 പേരാണ്. 28 ദിവസം നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ ഉടന്‍ തന്നെ തൊട്ടടുത്തുളള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണമെന്ന് ഡി.എം.ഒ. ഡോ. എ.എല്‍. ഷീജ പറഞ്ഞു. കൊറോണ രോഗനിയന്ത്രണത്തോടനുബന്ധിച്ച് വിവിധ സമിതികളുടെ യോഗം കളക്ടറേറ്റില്‍ ഡി.എം.ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.
കൊറോണ : ചൈനയ്ക്കു പുറമേ ആറു രാജ്യങ്ങളില്‍നിന്നു വരുന്നവരെ നിരീക്ഷണ വിധേയമാക്കും ; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 67 പേര്‍
RECENT NEWS
Advertisment