ആർ.എസ്.എസ് സൈദ്ധാന്തികൻ പദ്മഭൂഷൺ പി. പരമേശ്വരന് വിട : സംസ്കാരം ജന്മനാടായ മുഹമ്മയിൽ പൂർണ ബഹുമതികളോടെ നടന്നു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ:  അന്തരിച്ച ആർ എസ് എസ് സൈദ്ധാന്തികൻ പി.പരമേശ്വരന്റെ സംസ്കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ നടന്നു. ജന്മനാടായ ആലപ്പുഴ മുഹമ്മയിൽ കായിപ്പുറത്തു താമരശ്ശേരി ഇല്ലത്തായിരുന്നു സംസ്കാരം. നേരത്തെ തിരുവന്തപുരത്തുനിന്നും വിലാപയാത്രയായാണ് ഭൗതികദേഹം ജന്മനാട്ടിൽ എത്തിച്ചത്. തിരുവനന്തപുരത്തുനിന്നും രാവിലെ 10.55 ഓടെ ആരംഭിച്ച വിലാപയാത്ര ഉച്ചയ്ക്ക് 2.55ന് ജന്മനാടായ ആലപ്പുഴ മുഹമ്മയിലെത്തുകയായിരുന്നു . മുഹമ്മ കായിപ്പുറം താമരശ്ശേരി ഇല്ലത്തു പൊതുദർശനത്തിനു വെച്ച ഭൗതികശരീരം  കണ്ട് അന്ത്യോപചാരം അര്‍പ്പിക്കുവാന്‍ നൂറുകണക്കിനാളുകളാണ് എത്തിയത്. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാൻ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവർ ജന്മഗൃഹത്തിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ശനിയാഴ്ച്ച അര്‍ദ്ധരാത്രിയോടെ തൃശൂർ മായന്നൂരിൽ നിള സേവാസമിതി സെക്രട്ടറി കെ. ശശികുമാറിന്റെ വീട്ടിൽ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. ആർ എസ് എസ്, ജനസംഘം തുടങ്ങിയവയുടെ ആശയ പ്രചാരണത്തിനു കേരളത്തിൽ ചുക്കാൻ പിടിച്ചയാളായിരുന്നു അദ്ദേഹം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....