കൊറോണ ബാധിതയായ യുവതി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയശേഷം മണിക്കൂറുകള്‍ക്കകം മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി മുള്ളരിങ്ങാട് കൊറോണ ബാധിതയായ യുവതി ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി മണിക്കൂറുകള്‍ക്കകം മരിച്ചു. കിഴക്കേക്കരയില്‍ സിജുവിന്റെ ഭാര്യ കൃഷ്‌ണേന്ദുവാണ് പ്രസവത്തിന് പിന്നാലെ മരിച്ചത്. വെള്ളിയാഴ്‌ച്ച ആരോഗ്യം മോശമായതിനെ തുടര്‍ന്നാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ കൃഷ്‌ണേന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

ആദ്യം മുള്ളരിങ്ങാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കളമശ്ശേരിയില്‍ നടത്തിയ പരിശോധനയില്‍ കൊറോണ ബാധിതയാണെന്നും ഗുരുതരമായ ന്യുമോണിയ ഉണ്ടെന്നും കണ്ടെത്തി. ഒക്ടോബര്‍ പത്തിനായിരുന്നു പ്രസവ തീയതി നിശ്ചയിച്ചിരുന്നത്.

എന്നാല്‍ അതുവരെ കാത്തിരിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍മാര്‍ വെള്ളിയാഴ്‌ച്ച തന്നെ ശസ്ത്രക്രിയയിലൂടെ ഒന്‍പത് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ട് കുഞ്ഞുങ്ങളേയും വെന്റിലേറ്ററിലേക്ക് മാറ്റി. ഇരുവരുടേയും ആരോഗ്യം തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ പ്രസവിച്ച ശേഷം ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്‌ച്ച ഏഴ് മണിയോടെ കൃഷ്‌ണേന്ദു മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...