പത്തനംതിട്ട : അതിഥി തൊഴിലാളികള്‍ക്ക് താമസിക്കുന്നതിനായി ആറു താലൂക്കുകളിലും ക്യാമ്പുകള്‍ സ്ഥാപിക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ക്യാമ്പുകള്‍ സ്ഥാപിക്കുക. അവര്‍ക്കായുള്ള ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ജില്ലാ ഭരണകൂടം ഒരുക്കും. അതിഥി തൊഴിലാളികളില്‍ സ്വന്തമായി വീടില്ലാത്തവര്‍, കൊറോണ ഭയത്തേതുടര്‍ന്ന് താമസിച്ചിരുന്ന വീട് നഷ്ടപ്പെട്ടവര്‍, നാട്ടില്‍ പോകുവാന്‍ മാര്‍ഗമില്ലത്തവര്‍ എന്നിവര്‍ക്കായാണ് ക്യാമ്പ് ഒരുക്കുക എന്ന് കളക്ടര്‍ അറിയിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് ആറു താലൂക്കുകളിലും ക്യാമ്പുകള്‍ സ്ഥാപിക്കും
RECENT NEWS
Advertisment