ലോക് ഡൗണ്‍ : ബന്ദിപ്പൂര്‍ ചെക്ക്‌പോസ്റ്റില്‍ കുട്ടികളും സ്ത്രീകളുംഅടക്കം 200 ഓളം പേര്‍ കുടുങ്ങി കിടക്കുന്നു

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : രാജ്യം മൊത്തം അടച്ചിട്ടതോടെ ബന്ദിപ്പൂര്‍ ചെക്‌പോസ്റ്റില്‍ 200 ലേറെ മലയാളികള്‍ കുടുങ്ങി കിടക്കുന്നു. കര്‍ണാടകത്തില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയവരാണ് കുടുങ്ങിയത്. പ്രധാനമന്ത്രി രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആളുകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യമുണ്ടായത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ കടത്തി വിടാനാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

വയനാട്ടില്‍ അടക്കം നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുത്തങ്ങ വഴിയും ഇവരെ കേരളത്തിലേക്ക് കടത്തിവിടുന്നില്ലെന്നാണ് ആളുകള്‍ പറയുന്നത്. കുടുങ്ങി കിടക്കുന്നവരില്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരുണ്ട്. വേണ്ടത്ര കുടിവെള്ളമോ, ഭക്ഷണമോ ഇവര്‍ക്ക് ലഭ്യമല്ല. ബന്ദിപ്പൂര്‍ ചെക്ക്‌പോസ്റ്റ് കടന്ന് 18 കിലോമീറ്ററോളം കാട്ടിലൂടെ യാത്ര ചെയ്താല്‍ മാത്രമേ കേരളാ അതിര്‍ത്തിയില്‍ എത്താനാവു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രത്യേക ഉത്തരവുകളൊന്നുമില്ലാതെ ചെക് പോസ്റ്റ് തുറക്കാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കുടുങ്ങി കിടക്കുന്നവര്‍ക്ക് വേണ്ട ഭക്ഷണം നല്‍കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...