ബയോമെട്രിക് സേവനങ്ങള്‍ നിര്‍ത്തിവച്ചു
ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചതിനാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ ആധാര്‍ ഉള്‍പ്പെടെയുള്ള എല്ലാ ബയോമെട്രിക് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു
മിലിട്ടറി കാന്റീനുകളില്‍ വില്‍പന ഉണ്ടാകില്ല
കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ചൊവ്വ (10) മുതല്‍ ഈ മാസം 15 വരെ പത്തനംതിട്ട, കൊല്ലം, കൊട്ടാരക്കര, മാവേലിക്കര മിലിട്ടറി കാന്റീനുകളില്‍ വില്‍പന ഉണ്ടായിരിക്കില്ലെന്ന് ആര്‍മി അതോറിട്ടീസ് ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
വൈദ്യുതി ചാര്‍ജ് അടയ്ക്കാന്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം
റാന്നി മേഖലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി റാന്നി നോര്‍ത്ത്, സൗത്ത് സെക്ഷനുകളിലെ ഉപഭോക്താക്കള്‍ പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു. ഈ സെക്ഷനുകളിലെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജ് പിഴ കൂടാതെ അടയ്ക്കുന്നതിന് ഈ മാസം 20 വരെ സാവകാശം നല്‍കും. രണ്ടു മാസത്തിലധികമായി ബില്ല് ലഭിക്കാത്തവര്‍ക്ക് ശരാശരി ഉപയോഗത്തിന്റെ ബില്‍ തുക അടയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1912, 9446009409 എന്നീ നമ്പരുകളിലേക്ക് ബന്ധപ്പെടാം.
പോലീസ് വാഹനങ്ങളുടെ ലേലം മാറ്റി വച്ചു
കൊല്ലം സിറ്റി സായുധ സേനാ ക്യാമ്പില്‍ ഇന്ന് (10) നടത്താനിരുന്ന ഉപയോഗശൂന്യമായ പോലീസ് വകുപ്പ് തല വാഹനങ്ങളുടെ ലേലം സാങ്കേതിക കാരണങ്ങളാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു. ലേല തീയതി സംബന്ധമായ വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി അറിയിച്ചു.
മുദ്ര പതിവ് മാറ്റിവച്ചു
റാന്നി ലീഗല്‍ മെട്രോളജി ഓഫീസില്‍ 11ന് നടത്താനിരുന്ന അളവുതൂക്ക ഉപകരണങ്ങള്‍, ഓട്ടോഫെയര്‍ മീറ്റര്‍ എന്നിവയുടെ മുദ്രപതിവ് മാറ്റിവച്ചതായി ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.