കോവിഡ് 19 : വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി : മന്ത്രി കെ.രാജു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അല്ലാത്തവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. ഐസലേഷനില്‍ കഴിയുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സാമൂഹ്യവ്യാപനത്തിന് കാരണമായാല്‍ അതു ദേശവിരുദ്ധപ്രവര്‍ത്തനമായി കണക്കാക്കി കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ ജില്ലയില്‍ നാളെ (മാര്‍ച്ച് 21)മുതല്‍ കോവിഡ് 19 ജാഗ്രതയെക്കുറിച്ച് ഉച്ചഭാഷിണി അനൗണ്‍സ്‌മെന്റ് നടത്തും. വാര്‍ഡ്, പഞ്ചായത്ത്, മണ്ഡലം തലത്തിലെ മോണിറ്ററിംഗ് കമ്മിറ്റി യോഗങ്ങള്‍ അതത് മണ്ഡലങ്ങളിലെ എം.എല്‍.എ മാരെ കൃത്യമായി അറിയിക്കണം. ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ ജില്ലയില്‍ ഒഴിവാക്കണം. മതപരമായ ചടങ്ങുകള്‍ പരമാവധി ആളുകളെ കുറച്ച് നടത്തുക. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കൈകള്‍ കഴുകുവാനുള്ള സംവിധാനം വ്യാപകമായി തയ്യാറാക്കിയിട്ടുണ്ട്. സാമൂഹ്യവ്യാപനം(കമ്യൂണിറ്റി സ്‌പ്രെഡ്) മുന്നില്‍ക്കണ്ട് നാം സജ്ജരാകേണ്ടിയിരിക്കുന്നു. അതിന്റെ ഭാഗമായി മുന്‍കരുതല്‍ എന്നനിലയില്‍ ഐസലേഷന്‍ വാര്‍ഡുകളായി ഉപയോഗിക്കുവാന്‍ സാധിക്കുന്ന വലിയ കെട്ടിടങ്ങള്‍, പ്രവര്‍ത്തനരഹിതമായ കോളേജുകള്‍, ആശുപത്രികള്‍ എന്നിവ കണ്ടെത്തി അവ സൗകര്യപ്രദമാക്കി ഉപയോഗപ്രദമാക്കും. അത്തരത്തിലുള്ള കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ വിവരങ്ങള്‍ ജില്ലാ കളക്ടറെ അറിയിക്കണം. സാമൂഹിക സ്തംഭനാവസ്ഥ മാറ്റുന്നതിനാണു സംസ്ഥാന സര്‍ക്കാര്‍ പാക്കേജുകള്‍ ഉണ്ടാക്കായിരിക്കുന്നത്. ഹോം ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ പോലീസിന്റെ സഹായം തേടാം. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്നും ജില്ലാ കളക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാ ഉദ്യോഗസ്ഥരും കര്‍ശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

എം.എല്‍.എ മാരായ മാത്യു ടി.തോമസ്, രാജു എബ്രഹാം, വീണാ ജോര്‍ജ്, ചിറ്റയം ഗോപകുമാര്‍, കെ.യു ജനീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ പി.ബി.നൂഹ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ഡി.എം.ഒ.(ആരോഗ്യം)ഡോ.എ.എല്‍ ഷീജ, ഡി.പി.എം:ഡോ.എബി സുഷന്‍, ഡെപ്യൂട്ടി ഡി.എം.ഒ: ഡോ.സി.എസ്.നന്ദിനി തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...