പത്തനംതിട്ട : കൊറോണ വൈറസ് ജില്ലയില്‍ സ്ഥിരീകരിക്കുമ്പോള്‍ അടച്ചിട്ട മുറിയില്‍ ഒതുങ്ങിയിരിക്കുവാന്‍ കഴിയാത്ത ഒരു സമൂഹമുണ്ടായിരുന്നു. ജനങ്ങളുടെ ജീവന് എന്നും സുരക്ഷനല്‍കുന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യവിഭാഗം. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജയുടെ നേതൃത്വത്തില്‍ ദ്രുതഗതിയിലാണു മെഡിക്കല്‍ ടീം ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സര്‍വസന്നാഹങ്ങളുമേകി ജില്ലാ കളക്ടര്‍ പി.ബി.നൂഹും. കോവിഡ് 19 വൈറസ്ബാധ സ്ഥിരീകരിച്ച മാര്‍ച്ച് ഏഴ് രാത്രി മുതല്‍ തുടരുകയാണ് രാപകല്‍ വ്യത്യാസമില്ലാതെ തുടരുകയാണ് ഇവരുടെ പ്രവര്‍ത്തനം. എങ്ങനെയും കോറണയെ പിടിച്ചുകെട്ടി സമൂഹത്ത സംരക്ഷിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
ജില്ലാ കളക്ടര്‍ പി.ബി നൂഹ്, സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡി.എസ്.ഒ: ഡോ.സി.എസ് നന്ദിനി, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എബി സുഷന്‍, വേള്‍ഡ് ഹെല്‍ത്ത് ഓഗനൈസേഷന്‍ പ്രതിനിധി ഡോ.രാകേഷ് എന്നിവരുടെ നേതൃത്വത്തില്‍ പതിനാറ് ടീമുകളാണ് ഈ മഹാമാരിയെ നിയന്ത്രണത്തിലാക്കുവാന്‍ പ്രവര്‍ത്തിക്കുന്നത്.
സര്‍വൈലന്‍സ് ടീം, കോള്‍ സെന്റര്‍ മാനേജ്‌മെന്റ് ടീം, എച്ച്.ആര്‍ മാനേജ്‌മെന്റ് ടീം, ട്രെയ്‌നിംഗ് ആന്‍ഡ് അവയര്‍നസ് ജനറേഷന്‍ ടീം, മെറ്റീരിയല്‍ മാനേജ്‌മെന്റ് ടീം, ഇന്‍ഫ്രാസ്ട്രക്ചര്‍ മാനേജ്‌മെന്റ് ടീം, മീഡിയ സര്‍വൈലന്‍സ് ടീം, മീഡിയ മാനേജ്‌മെന്റ് ടീം, ഡോക്യുമെന്റഷന്‍ ടീം, പ്രൈവറ്റ് ഹോസ്പിറ്റല്‍ സര്‍വൈലന്‍സ് ടീം, എക്‌സ്‌പേര്‍ട്ട് സ്റ്റഡി കോ ഓര്‍ഡിനേഷന്‍ ടീം, ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് സ്വാബ് മാനേജ്‌മെന്റ് ടീം, ഇന്റര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആന്‍ഡ് കോ ഓര്‍ഡിനേഷന്‍ ടീം, കമ്യൂണിറ്റി ലെവല്‍ വാളണ്ടിയര്‍ കോ ഓര്‍ഡിനേഷന്‍ ടീം, സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് ടീം, സാമ്പിള്‍ കളക്ഷന്‍ സര്‍വൈലന്‍സ് ടീം എന്നിങ്ങനെ പതിനാറ് ടീമുകളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ഓരോ ടീമിനും ഓരോ ടീം ലീഡറുമാണ് പ്രവര്‍ത്തിക്കുന്നത്.