പത്തനംതിട്ട : കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം പത്തനംതിട്ട ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ വി.കൃഷ്ണകുമാര വാര്യര്‍ ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളിലും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. അതാത് സമയങ്ങളില്‍ അടിയന്തര വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍ദേശങ്ങള്‍ നല്‍കി ക്ഷേത്രത്തിലെ സാനിറ്റേഷന്‍ സൗകര്യങ്ങളും ജീവനക്കാരുടേയും ഭക്തജനങ്ങളുടേയും സുരക്ഷയും പരിഗണിച്ച് ക്ഷേത്ര ഉപദേശകസമിതികളുടെ സഹകരണത്തോടെ കൂടുതല്‍ കാര്യക്ഷമമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ അറിയിച്ചു.
കോവിഡ് 19: ജില്ലയിലെ ക്ഷേത്രങ്ങളില്‍ സുരക്ഷാനടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം
RECENT NEWS
Advertisment