കോവിഡ് 19 – പത്തനംതിട്ട ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മാര്‍ച്ച് 21

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന്(21) ഒരു കേസും പോസീറ്റിവായി കണ്ടെത്തിയിട്ടില്ല.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി.

ഇന്നത്തെ സര്‍വൈലന്‍സ് ആക്ടിവിറ്റികള്‍ വഴി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകള്‍ ആരെയും കണ്ടെത്തിയിട്ടില്ല.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ ഒന്‍പതു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ആകെ 15 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് പുതിയതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ നാലു പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 56 പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. വീടുകളില്‍ 366 പ്രൈമറി കോണ്‍ടാക്ടുകളും, 445 സെക്കന്‍ഡറി കോണ്‍ടാക്ടുകളും ഉള്‍പ്പെടെ 811 പേര്‍ നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തുനിന്നും തിരിച്ചെത്തിയ 4431 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 5242 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 48 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ന്(21) ജില്ലയില്‍ നിന്നും 42 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 215 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം 18 നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്നുവരെ അയച്ച സാമ്പിളുകളില്‍ ഒന്‍പത് എണ്ണം പൊസിറ്റീവായും 100 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 66 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 110 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 112 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന് കോളുകള്‍ ഒന്നും ലഭിച്ചില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 43 കോളുകള്‍ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 55 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കാര്‍ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് ആറു കോളുകള്‍ ലഭിച്ചു. വിദേശത്തുനിന്നും തിരിച്ചെത്തിയ 880 പേരെ പുതുതായി കണ്ടെത്തിയിട്ടുണ്ട്. 152 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കി.

തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ 750 യാത്രക്കാരെയും, ബസ് സ്റ്റേഷനുകളില്‍ 5435 യാത്രക്കാരെയും ഉള്‍പ്പെടെ ആകെ 6185 പേരെ സ്‌ക്രീന്‍ ചെയ്തു. ഇതില്‍ 435 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്നവരാണ്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ആരെയും കണ്ടെത്തിയിട്ടില്ല. 4922 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
മറ്റ് രാജ്യങ്ങളില്‍ നിന്നുംവന്ന നാലു പേരെ സ്‌ക്രീന്‍ ചെയ്തു. ഒരാളെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, ഒരാളെ അടൂര്‍ ബസ് സ്റ്റേഷനിലും, ഒരാളെ തിരുവല്ല ബസ് സ്റ്റേഷനിലും, ഒരാളെ പത്തനംതിട്ട ബസ് സ്റ്റേഷനിലുമാണ് സ്‌ക്രീന്‍ ചെയ്തത്. ഇവരെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

12 ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളിലായി നടത്തിയ പരിശീലന പരിപാടിയില്‍ ആകെ 27 ഡോക്ടര്‍മാര്‍, 50 നഴ്‌സുമാര്‍, 40 ഡ്രൈവര്‍മാര്‍, 115 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 232 പേര്‍ക്ക് പരിശീലനം നല്‍കി.
1621 അതിഥി തൊഴിലാളികളെ സ്‌ക്രീനിംഗിന് വിധേയമാക്കി. ഇവരില്‍ ഒരാളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയും ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

1820 വോളന്റിയര്‍മാര്‍ ഇന്ന് ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുത്തു. ആകെ 1056 വീടുകള്‍ സന്ദര്‍ശിച്ചു.
സ്വകാര്യ ആശുപത്രികളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, ഡോക്ടര്‍മാര്‍ എന്നിവരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി.
ക്വാറന്റൈനില്‍ കഴിയേണ്ട ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി പൊതുജനങ്ങള്‍ക്ക് വിവരം ലഭിക്കുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന് മാത്രമായി 9188297118, 9188294118 എന്നീ രണ്ട് ഫോണ്‍ നമ്പരുകള്‍ സജ്ജമാക്കി.

റാന്നി-പെരുനാട് ബീലിവേഴ്‌സ് ചര്‍ച്ച് കാര്‍മല്‍ എന്‍ജിനീയറിംഗ് കോളജ്, ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കുകയും ജില്ലയുടെ പ്ലാന്‍-സി ഐസൊലേഷന്‍ സംവിധാനമായി തീരുമാനിക്കുകയും ചെയ്തു.
നാളെ(22) ജില്ലയില്‍ കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി ജനതാ കര്‍ഫ്യൂ നടത്തും. എല്ലാവരും വീടുകളില്‍ കഴിയേണ്ടതും, പൊതുജന സമ്പര്‍ക്കം ഒഴിവാക്കേണ്ടതുമാണ്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...