കോവിഡ് 19: വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കേസ് എടുക്കും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് തെളിവുസഹിതം കണ്ടെത്തിയാല്‍ തിങ്കളാഴ്ച മുതല്‍  പോലീസ് കേസെടുക്കുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു.

നാളെ മുതല്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരെ കര്‍ശനമായി പരിശോധിക്കും. 12 തഹസില്‍ദാര്‍മാര്‍ അടങ്ങുന്ന ടീമുകള്‍, സബ് കളക്ടറിന്റെ നേതൃത്വത്തിലുള്ള ടീം, ആര്‍ഡിഒ യുടെ ടീം, 20 പോലീസ് സ്‌റ്റേഷനുകളിലെ ടീം എന്നിവര്‍ നേരിട്ട് പരിശോധന നടത്തും. വീടുകളില്‍ കഴിയാതെ പുറത്തുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കും.

മൈക്രോ ഫിനാന്‍സുകള്‍ വീടുകളിലെത്തി പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. പിരിവ് നിര്‍ത്തുവാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എ.ടി.എം കൗണ്ടറുകളില്‍ സാനിറ്റൈസറുകള്‍ സ്ഥാപിക്കുവാന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നാളത്തെ (22) ജനതാ കര്‍ഫ്യുവില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ എല്ലാം ജനങ്ങള്‍ കൃത്യമായി പാലിക്കണം. രാവിലെ 7 മുതല്‍ വൈകിട്ട് 9 വരെയും ജനങ്ങള്‍ എല്ലാവരും വീട്ടില്‍തന്നെ കഴിയണം. സ്വകാര്യ വാഹനങ്ങളിലുള്ള യാത്രകളും ഒഴിവാക്കണം.
അടിയന്തര സാഹചര്യം ഉണ്ടായാല്‍ നേരിടാന്‍ വേണ്ട മുന്‍കരുതല്‍ എന്ന നിലയില്‍ ഐസലേഷനു വേണ്ടി കാര്‍മല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് 250 റൂമുകള്‍ ലഭ്യമാകും. കൂടുതല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ തിരുവല്ല ബിലിവേഴ്‌സ് ആശുപത്രിയിലെ ബോയ്‌സ്, ഗേള്‍സ് ഹോസ്റ്റലിലെ 500 മുറികള്‍ നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...