ദുബായ് : യുഎഇയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. വിമാനത്താവളത്തിലെ പരിശോധനയിൽ ചൈനയിലെ വുഹാനിൽ നിന്നെത്തിയ യാത്രക്കാരനിലാണ് രോഗബാധ കണ്ടെത്തിയത്. യുഎഇയിൽ ഇതോടെ കൊറോണ വൈറസ് ബാധ കണ്ടെത്തിയവരുടെ എണ്ണം അഞ്ചായി. ആവശ്യമായ ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
ശക്തവും ഫലപ്രദവുമായ നിരീക്ഷണ ചികിത്സാ സംവിധാനങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കയിട്ടുണ്ട് . ചികിത്സയിൽ കഴിയുന്ന നാലംഗ ചൈനീസ് കുടുംബത്തിന് രണ്ടാഴ്ചയ്ക്കകം ആശുപത്രി വിടാൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ അറിയിച്ചിരുന്നു.