മോസ്‌കോ: കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി റഷ്യ. കൊറോണ വാക്‌സിന്‍ സ്വീകരിച്ചാല്‍ രണ്ടുമാസം മദ്യപിക്കരുതെന്നാണ് റഷ്യ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. റഷ്യന്‍ ഉപപ്രധാനമന്ത്രി ടാറ്റിയാന ഗോലിക്കോ ന്യൂസ് ഏജന്‍സിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യത്തോടെയിരിക്കാനും ശക്തമായ രോഗ പ്രതിരോധ ശേഷി നേടാനും മദ്യം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. സ്പുട്‌നിക് വി കൊറോണ വാക്‌സിന്‍ ഫലപ്രദമാകാന്‍ 42 ദിവസത്തേക്ക് റഷ്യക്കാര്‍ അധിക മുന്‍കരുതലുകള്‍ പാലിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആളുകള്‍ തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണം. മാസ്‌കുകള്‍ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, സാനിട്ടൈസര്‍ ഉപയോഗിക്കുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധിക്കണമെന്നും ടാറ്റിയാന ഗോലിക്കോ പറഞ്ഞു. കൊറോണ വൈറസിനെതിരെ സ്പുട്നിക് വി വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്നാണ് റഷ്യ അവകാശപ്പെടുന്നത്.