മസ്ക്കറ്റ്: കണ്ണൂരില്‍ നിന്ന് ഒമാനില്‍ അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ്. അവധി കഴിഞ്ഞ മാര്‍ച്ച് 13നുള്ള വിമാനത്തിലാണ് ഇദ്ദേഹം സലാലയില്‍ തിരികെയെത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട ഇയാളെ ആശുപത്രിയില്‍ ചികിത്സ നല്‍കി. തുടര്‍ന്ന് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം പന്ത്രണ്ടിന് രാത്രി 8.40ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട G855 നമ്പര്‍ ഗോ എയര്‍ വിമാനത്തിലാണ് ഇദ്ദേഹം യാത്ര ചെയ്തത്. അദ്ദേഹം യാത്ര ചെയ്ത ദിവസം കണ്ണൂര്‍ വിമാനത്താവളത്തിലെ ഗോ എയര്‍ കൗണ്ടറില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാന്‍ കിയാല്‍ മാനേജിങ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂരില്‍ നിന്ന് ഒമാനില്‍ അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ്
RECENT NEWS
Advertisment