കോവിഡ് 19 ; കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടിയുടെ നില തൃപ്തികരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ കോവിഡ് – 19 സ്ഥിരീകരിച്ച മൂന്ന് വയസുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരം. കുട്ടിയുടെ മാതാപിതാക്കളുടെ രക്തസ്രവ സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് പുറത്ത് വരും. ഇവരടക്കം 17 പേരാണ് എറണാകുളം മെഡി.കോളേജിലെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിൽ ഉളളത്. ഇറ്റലിയിൽ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് വയസുള്ള കുട്ടിക്കാണ് ഇന്നലെ കോവിഡ് – 19 സ്ഥിരീകരിച്ചത്. ഈ മാസം 7 ന് പുലർച്ചെ 7.35 ന് ദുബായ് – കൊച്ചി വിമാനത്തിലാണ് മാതാപിതാക്കൾക്കൊപ്പം കുട്ടി നെടുമ്പാശ്ശേരിയിലെത്തിയത്‌.

കുട്ടിയുടെ മാതാപിതാക്കളടക്കം 17 പേർ എറണാകുളം മെഡി.കോളേജിലെ ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്. ആലപ്പുഴ എൻ.ഐ.വി യിലേക്ക് ഇന്നലെ 25 സാമ്പിളുകൾ കൂടി പരിശോധനയ്ക്കായി അയച്ചു . ഇന്നലെ പുതിയതായി 140 പേരെ കൂടി നിരീക്ഷണത്തിൽ ഉൾപ്പെടുത്തി. ഇവരിൽ 99 പേർ കൊറോണ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിൽ എത്തിയ എറണാകുളം സ്വദേശികളാണ്. നിരീക്ഷണ പട്ടികയിൽ നിന്ന് ഇന്നലെ ആരെയും ഒഴിവാക്കിയിട്ടില്ല. നിലവിൽ ജില്ലയിൽ ആകെ 281 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ള ; എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ

0
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി അന്വേഷണം അന്തിമ ഘട്ടത്തിൽ. ട്രസ്റ്റിൽ...

‘ഇറാനിലെ ഊർജ പ്ലാന്റുകളും പാലങ്ങളും തകർക്കും, മതിയെന്ന് ഞാൻ പറയുന്നത് വരെ യുദ്ധം തുടരും’...

0
വാഷിങ്ടൺ : ഇറാനുമായി ധാരണയിൽ എത്തിയില്ലെങ്കിൽ‌, അടുത്ത ആഴ്ച മുതൽ യുഎസ്...

സ്വന്തം കറൻസിയും പതാകയും ദേശീയഗാനവും ; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ

0
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് തങ്ങൾ സ്വതന്ത്രരായതായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചു. സോഷ്യൽ...

ഇറാന് നേരെ വീണ്ടും യുഎസ് ആക്രമണം

0
തെഹ്റാൻ: ഇറാന് നേരെ വീണ്ടും ആക്രമണവുമായി യുഎസ്. ബന്ദർ അബ്ബാസ് ഉൾപ്പെടെ...